ഗാന്ധി സാഹിത്യ പുസ്തക കോർണർ ഉത്ഘാടനം ചെയ്തു.

adminmoonam

വടകര പാറക്കടവ് സഹകരണ അർബൻ സൊസൈറ്റി, പഞ്ചായത്തിലെ ഗവൺമെന്റ് സ്കൂളുകളിൽ ഏർപ്പെടുത്തിയ ഗാന്ധി സാഹിത്യ പുസ്തക കോർണർ ചെക്ക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തൊടുവയിൽ മഹമൂദ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട യഥാർത്ഥ ചരിത്രവും ഇന്ത്യൻ ദേശീയതയും പുതുതലമുറയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഗാന്ധിയൻ സാഹിത്യം സർക്കാർ സ്കൂളുകളിലൂടെ പ്രചരിപ്പിക്കുന്ന പദ്ധതിയാണ് പാറക്കടവ് സഹകരണ അർബൻ സൊസൈറ്റി ആവിഷ്ക്കരിച്ചത് . പാറക്കടവ് ഗവണ്മെന്റ് എം.യു പി. സ്കൂളിൽ നടന്ന പരിപാടിയിൽ സൊസൈറ്റി പ്രസിഡണ്ട് പി.കെ.ഖാലിദ് അദ്യക്ഷത വഹിച്ചു. വി.വി .അച്ചുതൻ, കുറുവയിൽ അഹമ്മദ്, മാക്കൂൽ കേളപ്പൻ, സി.കെ.ജമീല, മാക്കൂൽ മമ്മു ഹാജി, പി.കെ.ഹനീഫ, രഘുനാഥ് മുല്ലേരി ,പി.അബ്ദുൾ ലത്തീഫ്, പഴയങ്ങാടി അബ്ദുറഹ്മാൻ’ ,മഹേശൻ പി , വി .കെ.സലീം, ഹസ്സന് പിള്ളാണ്ടി എന്നിവർ സംസാരിച്ചു.കെ.ശശീന്ദ്രൻ.സ്വാഗതവും സ്ക്കൂൾ ലീഡർ ഷഹാന ശമീം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News