കോവിഡ് വ്യാപനം : സഹകരണ സംഘങ്ങൾക്ക് പതിനൊന്നിന മാര്‍ഗനിര്‍ദേശം
കോവിഡ് -19 രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങള്‍ക്കു പതിനൊന്നിന മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ഇതനുസരിച്ച് ഏപ്രില്‍ 24 ശനിയാഴ്ച എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
എല്ലാ സഹകരണ സ്ഥാപനങ്ങളിലും ഇടപാടുകാര്‍ക്ക് ഹാന്‍ഡ് സാനിറ്റൈസര്‍, കൈകഴുകാനുള്ള സൗകര്യം എന്നിവ ക്രമീകരിക്കണമെന്നു മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. താപനില പരിശോധിക്കാനും ഏര്‍പ്പാടുണ്ടാക്കണം.
സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ച മറ്റു നിര്‍ദേശങ്ങള്‍ ഇനി പറയുന്നു :
നീതി മെഡിക്കല്‍ സ്റ്റോര്‍, ആശുപത്രി, ലാബ് എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണം. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാസ്‌ക്, ഷീല്‍ഡ്, ഗ്ലൗസ് എന്നിവ ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും ജോലി ചെയ്യണം. കൗണ്ടറില്‍ ഒരേസമയം കൂടുതല്‍ ആളുകള്‍ വന്നാല്‍ ടോക്കണ്‍ ഏര്‍പ്പെടുത്തണം.
[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/04/CIRCULAR-17-2021-DATED-21.04.2021.pdf”]
ഇടപാടുകാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം. പേര്, ഫോണ്‍ നമ്പര്‍, വന്ന സമയം, താപനില പരിശോധിച്ച കാര്യം എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഓരോ ജില്ലയിലും കളക്ടര്‍മാരും ദുരന്ത നിവാരണ അതോറിട്ടിയും കോവിഡുമായി ബന്ധപ്പെട്ടു പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജില്ലാ ജോ. രജിസ്ട്രാര്‍ ( ജനറല്‍ ) ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം. ഏതെങ്കിലും പ്രദേശം അടച്ചിടുകയോ കണ്ടെയിന്റ്‌മെന്റ് സോണായി പ്രഖ്യാപിക്കുകയോ ചെയ്താല്‍ സംഘങ്ങളുടെ ഭരണസമിതികള്‍ക്കു പ്രവൃത്തിസമയം ക്രമീകരിക്കാം. ജീവനക്കാരുടെ എണ്ണം പകുതിയായി പരിമിതപ്പെടുത്തുന്ന കാര്യത്തില്‍ ഭരണ സമിതികള്‍ക്ക് തീരുമാനമെടുക്കാം. എല്ലാ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ എടുക്കാന്‍ നിര്‍ദേശം നല്‍കണം.
[mbzshare]