കോഴിക്കോട് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ്- രണ്ട് സഹകരണസംഘങ്ങളെ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി.

adminmoonam

കാരന്നൂർ സർവീസ് സഹകരണ ബാങ്ക്, കോഴിക്കോട് ടൗൺ വനിതാ സഹകരണ സംഘം എന്നീ സംഘങ്ങളെ കോഴിക്കോട് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിലെ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതിനെ തുടർന്ന് ഈ രണ്ടു സംഘങ്ങളും ഹൈക്കോടതിയെ സമീപിച്ചപ്പോളാണ് കോടതിയുടെ ഉത്തരവ്. ഇതോടൊപ്പം നൽകിയ മറ്റ് സഹകരണസംഘങ്ങളുടെ അപേക്ഷയിന്മേൽ ഈ വരുന്ന ചൊവ്വാഴ്ച ഗവൺമെന്റ് പ്ലീഡറോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാനും ഹൈക്കോടതി ജഡ്ജ് മുഹമ്മദ് മുസ്താഖ് ഉത്തരവിട്ടു. ഹർജിക്കാർക്ക് വേണ്ടി അഡ്വ സ്വാതികുമാർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Latest News