കൊടുവായൂര്‍ ബാങ്കിന്റെ ഷോപ്പിങ് കോംപ്ലക്‌സ് തുറന്നു
പാലക്കാട് കൊടുവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്‌സ് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കെ.ബാബു എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എ.കെ.നാരായണന്‍, വൈസ് പ്രസിഡന്റ് എം.കൃഷ്ണന്‍, സെക്രട്ടറി കെ.കെ.സുജീഷ്, , ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ്, ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ആര്‍. ചിന്നക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.