കേരള ബാങ്കിലെ പിരിച്ചുവിട്ട പാർടൈം സ്വീപ്പർമാർ നിരാഹാര സമരം നടത്തി
കേരള ബാങ്കിന്റെ തൃശൂർ ജില്ലയിലെ പിരിച്ചു വിട്ട പാർടൈം സ്വീപ്പർമാർ കേരള ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ നിരാഹാര സമരം നടത്തി. ബാങ്ക് അഡ്മിനിസ്ട്രേറ്റർ പിരിച്ചു വിട്ട പാർടൈം സ്വീപ്പർമാരെ തിരിച്ചെടുക്കുന്നതിന് ഹൈക്കോടതി ഉത്തരവായിട്ടും തിരിച്ചെടുക്കാതെ അപ്പീൽ ഫയൽ ചെയ്യുന്നതിനാണ് ബാങ്ക് തീരുമാനിച്ചത്. ഇതിനെതിരേയാണ് പിരിച്ചു വിട്ട ജീവനക്കാരുടെ നിരാഹാര സമരം കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടത്തിയത്.
വിൻസന്റ് MLA സമരം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡണ്ട് സി.കെ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. INTUC ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ , DCC ജനറൽ സെക്രട്ടറി അഡ്വ.വിനോദ് സെൻ. AKBEF വൈസ് പ്രസിഡന്റ് എസ്.സുരേഷ്കുമാർ ,AKBEF ജില്ലാ ചെയർമാൻ എസ്. സന്തോഷ് കുമാർ എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. ശ്യാംകുമാർ , സംസ്ഥാന ഭാരവാഹികളായ സാജൻ സി.ജോർജ് , പി.കെ. മൂസക്കുട്ടി, കെ.കെ. രാജു, എസ്. സന്തോഷ്കുമാർ ബി.ബിജു, എസ്.എം. സുരേഷ് കുമാർ,സാബു, അനുരാഗ് എന്നിവർ സംസാരിച്ചു.