കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി

moonamvazhi

കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ ( KCEC )സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി.

എൽ ജെ ഡി പാർലമെന്ററി ബോർഡ്‌ ചെയർമാൻ ചാരുപറ രവി ഉദ്ഘാടനം ചെയ്തു. സഹകരണ ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതും സഹകരണ മേഖലയിൽനിന്നും സാധാരണക്കാരായ ഇടപ്പാടുകരെ അകറ്റുന്നതുമായ സർക്കാർസമീപനങ്ങളൾ തിരുത്തതണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സഹകരണ ജീവനക്കാരായി പ്യൂൺ, അറ്റൻഡർ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നവർക്ക് ബിരുദം എന്ന അധികയോഗ്യത അയോഗ്യതയാണെന്ന ഉത്തരവും, കളക്ഷൻ ഏജന്റുമാർക്കുള്ള ഇൻസെന്റിവ്‌ മുൻ കാല പ്രാബാല്യത്തോടെ വെട്ടികുറച്ച നടപടിയും അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

KCEC സംസ്ഥാന പ്രസിഡന്റ്‌ സി.സുജിത് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഡോക്ടർ എ. നീലലോഹിത ദാസൻ നാടാർ മുഖ്യ പ്രഭാഷണം നടത്തി. സഹകരണ ജീവനക്കാർ ഉന്നയിച്ച ഗൗരവമായ വിഷയങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.എൽ.ജെ.ഡി ജില്ലാപ്രസിഡന്റ് എൻ എം. നായർ, എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി സണ്ണി തോമസ്, കെ.സി.ഇ.സി സംസ്ഥാന ഭാരവാഹികളായ ഷോബിൻ തോമസ്, മധു മേപ്പുകട, രാമചന്ദ്രൻ കുയ്യണ്ടി, സി.പി. രാജൻ, രവീന്ദ്രൻ കുന്നോത്ത്, ഇ.വി. ഗണേശൻ,, മഹേഷ്‌ കുമാർ.ഒ, ജില്ലാ പ്രസിഡന്ററുമാരായ എം.ബാലകൃഷ്ണൻ, പവിത്രൻ കെ, ജിജു കെ. കെ, കെ. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News