കേരളത്തെ സമ്പന്നമാക്കിയത് സഹകരണ പ്രസ്ഥാനം: നജീബ് കാന്തപുരം

moonamvazhi

കേരളത്തെ സമ്പന്നമാക്കിയത് സഹകരണ മേഖലയുടെ ജനകീയ പ്രവര്‍ത്തനങ്ങളാണെന്ന് നജീബ് കാന്തപുരം എം.എല്‍.എ. സാമൂഹ്യ പ്രതിബദ്ധതയോടെ ജനങ്ങളുടെ സകല ആവശ്യങ്ങളും നിറവേറ്റികൊണ്ട് കേരളത്തിലെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതിയെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു മേഖല ഇല്ലെന്നും. കേരള ജനത ജനനം മുതല്‍ മരണംവരെ ഇന്ന് വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നത് സഹകരണ മേഖലയിലൂടെയാണെന്നും അത്രമാത്രം ജനങ്ങളുടെ ജീവിതവുമായി സഹകരണം ബന്ധപ്പെട്ടു കിടക്കുന്നകൊണ്ട് തന്നെ ഏത് പ്രതിസന്ധിയിലും തളരാത്ത പ്രസ്ഥാനമായി സഹകരണ പ്രസ്ഥാനം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം പെരിന്തല്‍മണ്ണ അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ഇന്‍. ചാര്‍ജ്ജ് എം. ശ്രീഹരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മഞ്ഞളാംകുഴി അലി എം. എല്‍. എ. മുഖ്യ അതിഥിയായിരുന്നു.പെരിന്തല്‍മണ്ണ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ മോഹനന്‍ പുളിക്കല്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:എ. കെ.മുസ്തഫ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എ. അബ്ദുള്‍ കരീം,ജനറല്‍ കണ്‍വീനര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. ഷംസുദ്ധീന്‍, കേരള ബാങ്ക് ഡയറക്ടര്‍ രമേശ് ബാബു, സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിഗ് കമ്മിറ്റി മെമ്പര്‍ ശാന്തകുമാരി, ജില്ലയിലെ വിവിധ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്മാരായ ഹബീബ് റഹ്മാന്‍ പൊന്നാനി, ഇസ്മായില്‍ കാവുങ്ങല്‍ തിരൂരങ്ങാടി,സഹകരണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ ശാന്തകുമാരി, ഹനീഫ പെരിഞ്ചേരി,വി. സുനില്‍ ബാബു, ഗോവിന്ദ പ്രസാദ്,സി. ദിവാകരന്‍, വി. പി. അനില്‍കുമാര്‍, സുഹറാബി, സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

സഹകരണ സ്ഥാപനങ്ങള്‍ക്കായി ഉയര്‍ന്നു വരുന്ന മേഖലകളും ബിസിനസ്സ് ചെയ്യുന്നതിനുള്ള കാര്യ പ്രാപ്തിയും എന്ന വിഷയത്തില്‍ റിട്ട. അസിസ്റ്റന്റ് രജിസ്ട്രാര്‍ വി. കാര്‍ത്തികേയന്‍ വിഷയം അവതരിപ്പിച്ചു.മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:അസ്ഗറലി മോഡറേറ്ററായി. കെ. സി. ഇ. യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. പത്മജ, സി. ഇ. ഒ. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കോയക്കുട്ടി, കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ടി. വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പി. ഷംസുദ്ധീന്‍ സ്വാഗതവും എം. സൈതലവി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

നൂറു വര്‍ഷം പൂര്‍ത്തിയാക്കിയ സഹകരണ സംഘങ്ങളായ മങ്കട സഹകരണ ബാങ്ക്,മങ്കട പള്ളിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക്, പെരിന്തല്‍മണ്ണ അര്‍ബ്ബന്‍ ബാങ്ക്, ആലിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്ക്, കുരുവമ്പലം സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവക്കുള്ള പ്രശസ്തി പത്രവും അവാര്‍ഡും ജോയിന്റ് രജിസ്ട്രാര്‍ എം. ശ്രീഹരി നല്‍കി. ബെസ്റ്റ് എന്‍. പി. എ. മാനേജ്‌മെന്റിനുള്ള അവാര്‍ഡ് അരക്കുപറമ്പ് സര്‍വ്വീസ് സഹകരണ ബാങ്കിന് ജില്ലാ ജോയിന്റ് ഡയറക്ടര്‍ സുരേന്ദ്രനില്‍നിന്നും ബാങ്ക് പ്രസിഡന്റ് മറുതമ്പാറ മുഹമ്മദാലി ഏറ്റുവാങ്ങി.ജില്ലാ–സര്‍ക്കിള്‍ തലങ്ങളില്‍ നടന്ന വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് വേദിയില്‍വച്ച് സമ്മാനം നല്‍കി.

ഉച്ചക്ക് ശേഷം നടന്ന കലാപരിപാടികള്‍ കവിയും കഥാ കൃത്തുമായ സി. പി. ബൈജു ഉദ്ഘാടനം ചെയ്തു. സഹകരണ യൂണിയന്‍ അംഗം രാജന്‍ മാസ്റ്റര്‍ കുറുവ അധ്യക്ഷത വഹിച്ചു.രവീന്ദ്രമേനോന്‍, പ്രവീണ്‍ കെ. പി, ജോണ്‍ മാത്യു എന്‍. എം.. അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. സിദ്ധീഖ് അക്ബര്‍, അസിസ്റ്റന്റ് ഡയരക്ടര്‍ എലിക്കുട്ടി. ഇ.എല്‍. സ്വാഗതവും സീനത്ത് കെ. പി. നന്ദിയും പറഞ്ഞു. രാവിലെ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ മോഹനന്‍ പുളിക്കല്‍ പതാക ഉയര്‍ത്തി. സംഘം പ്രസിഡന്റുമാര്‍,ഭരണ സമിതി അംഗങ്ങള്‍ സഹകരണ ജീവനക്കാര്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍,പ്രമുഖ സഹകാരികള്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News