കേരളത്തിന് പുറത്ത് കേരള ബാങ്ക് ശാഖകൾ ആരംഭിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി.
കേരള ബാങ്കിന് അന്യസംസ്ഥാനങ്ങളിൽ ശാഖകൾ ആരംഭിക്കുന്ന വിഷയം ഭാവിയിൽ പരിഗണിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 1969 ലെ കേരള സഹകരണ നിയമം അനുസരിച്ചാണ് സംസ്ഥാന സഹകരണ ബാങ്ക് പ്രവർത്തിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് മറ്റു സംസ്ഥാനങ്ങളിൽ ബ്രാഞ്ചുകൾ തുടങ്ങാൻ അനുമതി ഇല്ല. നിയമാനുസൃതം ഇതിനു വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് മന്ത്രി, കെ.എം.ഷാജി, അബ്ദുൽഹമീദ്.പി, എൻ.ഷംസുദ്ദീൻ, എം.സി. കമറുദ്ദീൻ എന്നീ എംഎൽഎമാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ പറഞ്ഞു.