കെ.സി.ഇ.യു. സമ്മേളനം
കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( സി.ഐ.ടി.യു ) മണലൂര്‍ ഏരിയ സമ്മേളനം നടന്നു. ബാങ്കിങ് റെഗുലേഷന്‍ ആക്റ്റ് പിന്‍വലിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു. സി.ഐ.ടി.യു. ജില്ലാ ട്രഷറര്‍ എ.സിയാവുദ്ദീന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു.
യൂണിയന്‍ ഏരിയാ പ്രസിഡന്റ് വി.ഡി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് എ.ടി. ഉണ്ണിക്കൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി വി.ജി സുബ്രമണ്യന്‍, സി.ഡി വാസുദേവന്‍, കെ.വി.ഷീബ. എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.കെ.സദാനന്ദന്‍ (പ്രസിഡന്റ് ) പോളി ഡേവിഡ് സി, കെ.ആര്‍ അഭിരാജ് (വൈ: പ്രസി) വി.ഡി. അനില്‍കുമാര്‍ (സെക്രട്ടറി) കെ.എസ് ബിജു, സുമ രമേഷ് (ജോ. സെക്രട്ടറി) ഉഷ ഡേവിസ് ( ട്രഷറര്‍) എന്നിവരെ തിരത്തെടുത്തു.