കെ- റെയില്‍ പദ്ധതിക്കായി സര്‍വേ നടത്തിയ ഭൂമി വായ്പക്ക് ഈടായി സ്വീകരിക്കാം- രജിസ്ട്രാര്‍

moonamvazhi

കെ-റെയില്‍ ( സില്‍വര്‍ ലൈന്‍ ) പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍വേ നടത്തിയിട്ടുള്ള ഭൂമി ഈടായി സ്വീകരിച്ച് വ്യക്തികള്‍ക്കു വായ്പ നല്‍കുന്നതിനു ഒരു തരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നു സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു. ഇക്കാര്യം എല്ലാ സഹകരണ സംഘങ്ങളെയും ബാങ്കുകളെയും അറിയിക്കണമെന്നു ജില്ലാ ജോയിന്റ് രജിസ്ര്ടാര്‍ ( ജനറല്‍ ) മാരോടു രജിസ്ട്രാര്‍ നിര്‍ദേശിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും വിജ്ഞാപനങ്ങള്‍ക്കുമെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള WP ( C ) നമ്പര്‍ 30567 /  2021 കേസ് പരിഗണിക്കവേ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സാമൂഹികാഘാതപഠനം നടത്തിയിട്ടുള്ള വസ്തുവകകള്‍ സ്വീകരിച്ച് സഹകരണ സംഘങ്ങളും ബാങ്കുകളും അംഗങ്ങള്‍ക്കു വായ്പ നല്‍കുന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നു കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണു സര്‍വേ നടത്തിയ ഭൂമി ഈടായി സ്വീകരിച്ച് വായ്പ നല്‍കാന്‍ നിയന്ത്രണമൊന്നും നിലവില്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അറിയിച്ചുകൊണ്ട് രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News