കെയർ ഹോം – ചേർപ്പ് സഹകരണ ബാങ്ക് വീട് നൽകി.

adminmoonam

കെയർ ഹോം – ചേർപ്പ് സഹകരണ ബാങ്ക് വീട് നിർമിച്ചുനൽകി.
സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം തൃശൂർ ചേർപ്പ് സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച വീടിന്റെ താക്കോൽദാനം സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ കെ.ഒ.പിയൂസ് നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് സി.എൻ. ഗോവിന്ദൻ കുട്ടി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് എ. ആർ.അശോകൻ, മജീദ് മുത്തുള്ളിയാൽ, പ്രദീപ് വലിയങ്ങോട്ട്, എം എം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇഞ്ചമുടി സ്വദേശി വലിയകത്ത് ബദറുദ്ദീനാണ് വീട് നൽകിയത്. 500 ചതുരശ്ര അടിയിലുള്ള വീട് അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് നിർമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News