കുമ്മണ്ണൂരില്‍ ക്ഷീര സംഘത്തിന്റെ മില്‍ക്ക് എ റ്റി എം
കോട്ടയം കുമ്മണ്ണുര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ മില്‍ക്ക് വെന്‍ഡിംഗ് മെഷീന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമന ആദ്യ വില്പന സ്വീകരിച്ചു. നാലു ലക്ഷം രൂപ ചിലവഴിച്ച് സ്ഥാപിക്കുന്ന 200 ലിറ്റര്‍ കപ്പാസിറ്റിയുള്ള മില്‍ക്ക് എ.റ്റി.എമ്മില്‍ നിന്നും 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് പ്രാദേശിക ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നറുംപാല്‍ നേരിട്ട് എടുക്കാമെന്നുള്ളതാണു ഇതിന്റെ പ്രത്യേകത.
ക്ഷീരസംഘത്തിലെ പ്രാഥമിക ഗുണനിലവാര പരിശോധനകള്‍ക്ക് ശേഷം ശീതീകരിച്ച് സൂക്ഷിക്കുന്ന പശുവിന്‍ പാല്‍ ദിവസവും രണ്ടു നേരം വെന്‍ഡിംഗ് മെഷീനില്‍ നിറയക്കും. പണം നേരിട്ടു മെഷീനില്‍ നിക്ഷേപിച്ചോ സംഘം നല്‍കുന്ന റീചാര്‍ജ്ജ് കാര്‍ഡുകള്‍ ഉപയോഗിച്ചോ, ഗൂഗിള്‍ പേ പോലുള്ള യുപിഐ ആപ്പുകള്‍ ഉപയോഗിച്ചോ ഉപഭോക്താക്കള്‍ക്ക് അവര്‍ കൊണ്ടുവരുന്ന പാത്രത്തിലേക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് പശുവിന്‍ പാല്‍ ഏടുക്കാം.
പാമ്പാടി ബ്ലോക്കില്‍ ക്ഷീര സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് സ്ഥാപിക്കുന്ന മൂന്ന് മില്‍ക്ക് വെന്‍ഡിംഗ് മെഷീനുകളില്‍ ഒന്നാണു കുമ്മണ്ണൂരില്‍ ബ്ലോക്ക് പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്‍ മെമ്പര്‍ ഡോ. മേഴ്‌സി ജോണിന്റെ നിര്‍ദ്ദേശാനുസരണം സ്ഥാപിച്ചത്. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീര സഹകാരികള്‍, ക്ഷീരകര്‍ഷകര്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
[mbzshare]