കുമിളി ക്ഷീരോല്‍പാദക സഹകരണസംഘം പ്രവര്‍ത്തനം തുടങ്ങി
ഇടുക്കി കുമിളി ക്ഷീരോല്‍പാദക സഹകരണസംഘം കാലുംമുഖം എം.ഡബ്ല്യൂ.എസ് ആഡിറ്റോറിയത്തിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. കെ.ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജസ്റ്റസ് ഡാനിയേല്‍ മണി, സംഘം സെക്രട്ടറി എ. രാധ, ഭരണ സമിതി അംഗം കെ. ആര്‍. ബിജു എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. മില്‍മ അഡ്മിനിസ്‌ട്രേറ്റര്‍’ എന്‍. ഭാസുരാംഗഗന്‍ സംഘം സന്ദര്‍ശിച്ചു പ്രവര്‍ത്തന ങ്ങള്‍ വിലയിരുത്തി, തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങള്‍ നല്‍കി.