കാർഷികമേഖലയിലൂന്നിയാകണം സഹകരണ സംഘങ്ങൾ പ്രവർത്തിക്കേണ്ടതെന്ന് ഇ.കെ.വിജയൻ എം.എൽ.എ.
കോഴിക്കോട് ചെക്യാട് സർവീസ് സഹകരണ ബാങ്കിന്റെ കർഷക സംഗമം ശ്രദ്ധേയമായി. ബേങ്ക് നടത്തിയ കർഷക സംഗമവും സെമിനാറും പഠനാർഹവും, കർഷകർക്കുള്ള പ്രോൽസാഹനവുമായി മാറി.കാർഷികമേഖലയിലൂന്നിയാകണം സഹകരണ സംഘങ്ങൾ പ്രവർത്തിക്കേണ്ടതെന്ന് ഇ.കെ.വിജയൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ബേങ്ക് സെക്രട്ടറി കെ. ഷാനിഷ് കുമാർ, ബേങ്ക് പ്രസിഡണ്ട് കുഞ്ഞിരാമൻ, എം.സജിൽ കുമാർ എന്നിവർ സംസാരിച്ചു . വി.പത്മനാഭൻ ആധുനിക കൃഷിരീതി അധ്വാനം കുറച്ച് ലാഭകരമായി എങ്ങിനെ കൃഷി ചെയ്യാം എന്ന വിഷയം അവതരിപ്പിച്ചു. പങ്കെടുത്ത കർഷകർക്ക് കാർഷിക ഗിഫ്റ്റ് പാക്കറ്റുകൾ നൽകി.