കാലിക്കറ്റ് സിറ്റി ബാങ്കും ഏറാമല ബാങ്കും വടകര റൂറൽ ബാങ്കും കേരള ബാങ്ക് എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി
പ്രാഥമിക സഹകരണ സംഘങ്ങളുടെ 2020-21 വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലുള്ള കേരളാ ബാങ്കിന്റെ ജില്ലാ തല എക്‌സലന്‍സ് അവാര്‍ഡുകളിൽ ഒന്നാം സ്ഥാനം കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. കേരള ബാങ്ക് റീജിയണല്‍ ഓഫീസിലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ക്യാഷ് അവാര്‍ഡും ഫലകവും കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കലില്‍ നിന്നു കാലിക്കറ്റ് സിറ്റി ബാങ്ക് ചെയര്‍മാന്‍ ജി.നാരായണൻ കുട്ടി, അസി. ജനറല്‍ മാനേജര്‍ കെ. രാകേഷ്, ബാങ്ക് ഡയറക്ടർ അഡ്വ.എ.ശിവദാസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
രണ്ടാം സ്ഥാനം നേടിയ ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിനു വേണ്ടി ചെയര്‍മാന്‍ മനയത്ത് ചന്ദ്രൻ, ജനറല്‍ മാനേജര്‍ ടി. കെ. വിനോദ്, പ്രോഗ്രാം ഓഫീസര്‍ കുനിയില്‍ രവീന്ദ്രൻ എന്നിവരും
മൂന്നാം സ്ഥാനം നേടിയ വടകര കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന് വേണ്ടി ബാങ്ക് ഡയറക്ടർമാരായ സുരേന്ദ്രൻ മാസ്റ്റർ, എൻ.കെ. രാജൻ, ഇൻറേണൽ ഓഡിറ്റർ സജിത്ത് കുമാർ കെ.പി എന്നിവരും അവാർഡ് ഏറ്റുവാങ്ങി.
കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടർ ഇ. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവൻ മുഖ്യപ്രഭാഷണം നടത്തി.സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ ( ജനറൽ) ബി .സുധ, പി .കെ. ദിവാകരൻ മാസ്റ്റർ (കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ് അസോസിയേഷൻ),ഡോ.എൻ.അനിൽകുമാർ( ജനറൽ മാനേജർ CBO എറണാകുളം) എന്നിവർ ആശംസയർപ്പിച്ചു. ജനറൽ മാനേജർ സി . അബ്ദുൾ മുജീബ് സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ പി. ബാലഗോപാലൻ നന്ദിയും പറഞ്ഞു.