കാലഘട്ടത്തിനനുസരിച്ച് പ്രവർത്തന രീതിയിൽ മാറ്റം വരുത്താൻ സഹകരണമേഖലയ്ക്ക് സാധിക്കണമെന്ന് ഇസ്കോ ചെയർമാൻ.

adminmoonam

പുതിയ കാലഘട്ടത്തിലെ രീതികൾക്ക് അനുസരിച്ചും ആദായ നികുതി വകുപ്പിന്റെ നിയമങ്ങൾക്കനുസൃതമായും സഹകരണ സംഘങ്ങളുടെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഇസ്കോ ചെയർമാൻ അഡ്വക്കേറ്റ് മണ്ണടി അനിൽ പറഞ്ഞു. തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ ഡെവലപ്മെന്റ് സ്റ്റഡീസ് ഇൻ കോ.ഓപ്പറേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ പ്രാഥമിക സഹകരണ സംഘം ഭാരവാഹികൾക്കായി നടത്തിയ നേതൃത്വ വികസന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയർമാൻ. സഹകരണ മേഖലയിലെ ഇന്നത്തെ പ്രശ്നങ്ങൾ പ്രതിനിധികൾ പങ്കുവെച്ചു. ബാങ്കിംഗ്, നേതൃത്വ വികസനം, സ്കിൽ ഡെവലപ്മെന്റ്, സഹകരണ നിയമം എന്നിവ സംബന്ധിച്ച് വിദഗ്ധർ ക്ലാസെടുത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 35 ലധികം പ്രതിനിധികൾ പങ്കെടുത്ത പരിപാടിയുടെ കോഡിനേറ്റർ കെ.എസ്. രാധാകൃഷ്ണൻ നായർ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News