കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നേരിട്ടുള്ള നിയമനങ്ങളില്‍ ബി.കോമും കോ-ഓപ്പറേഷനും ഉള്‍പ്പെടുത്തി
കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ അംഗീകരിച്ച റിക്രൂട്ട്‌മെന്റ് റൂള്‍സില്‍ കാറ്റഗറി നമ്പര്‍ 2,3,4,6 ( അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, റീജ്യണല്‍ മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, അസി. മാനേജര്‍ ) തസ്തികകളില്‍ നേരിട്ടുള്ള നിയമനം നടത്താന്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളില്‍ ഒന്നായി ബി.കോമും കോ-ഓപ്പറേഷനും അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നു ഈ വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം.
1969 ലെ കേരള സഹകരണ സംഘം ചട്ടങ്ങളിലെ ചട്ടം 185 (2) പ്രകാരം നേരിട്ടു നിയമനം നടത്തുന്ന എല്ലാ തസ്തികകളിലും ബി.കോം കോ-ഓപ്പറേഷന്‍ യോഗ്യതയുള്ളവരെ പരിഗണിക്കണമെന്നു ഭേദഗതി വരുത്തിയിരുന്നു. എന്നാല്‍, കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ അംഗീകരിച്ച റിക്രൂട്ട്‌മെന്റ് റൂള്‍സില്‍ കാറ്റഗറി നമ്പര്‍ 2,3,4,6 ലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, റീജ്യണല്‍ മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, അസി. മാനേജര്‍ തസ്തികകളിലേക്കു നേരിട്ടുള്ള നിയമനം നടത്താന്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളില്‍ ബി.കോം കോ-ഓപ്പറേഷന്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ എച്ച്.ഡി.സി. / ജെ.ഡി.സി. യോഗ്യതകള്‍ നിശ്ചയിച്ചിട്ടുള്ള തസ്തികകളില്‍ അവയ്ക്കു തുല്യമായി ബി.കോം കോ-ഓപ്പറേഷന്‍ ബിരുദംകൂടി ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ 27/ 03 / 2019 ലെ ഇ.എം.(4) 12802 / 18 നമ്പര്‍ കത്തു പ്രകാരം ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് റിക്രൂട്ട്‌മെന്റ് റൂള്‍സ് ഭേദഗതി ചെയ്ത് ഉത്തരവായത്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നു യോഗ്യതാ പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദവും HDC/JDC/B Com with Co-operation Degree യും എന്നാക്കിയാണു ഭേദഗതി വരുത്തിയിരിക്കുന്നത്.
[mbzshare]