കാരുണ്യപ്രവര്‍ത്തനത്തോടെ കെ.സി.ഇ.എഫ്. വാര്‍ഷികാഘോഷം
കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ( കെ.സി.ഇ.എഫ് ) വെണ്ണൂര്‍ യൂണിറ്റ് സംഘടനയുടെ മുപ്പത്തിമൂന്നാം ജന്മദിനം മാതൃകാപരമായി കാരുണ്യ പ്രവര്‍ത്തനങ്ങളോടെ ആഘോഷിച്ചു. വെണ്ണൂര്‍ സഹകരണ ബാങ്ക് ജൂബിലി ഹാളില്‍ ഫെബ്രുവരി അഞ്ചിനു നടന്ന ചടങ്ങില്‍ സ്ഥാപക ജനറല്‍ സെക്രട്ടറി എം.എന്‍. ഗോപാലകൃഷ്ണ പണിക്കര്‍ ജന്മദിന സന്ദേശം നല്‍കി.
സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി. സാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ്് ജോഷ്വാ മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. സീനിയര്‍ അംഗം കെ.എം. ചാക്കോയെ യോഗത്തില്‍ ആദരിച്ചു. പ്രളയത്തില്‍ വീട് തകര്‍ന്ന ജീവനക്കാരനു സംസ്ഥാന കമ്മിറ്റിയുടെ ധനസഹായം ജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങാപ്പിള്ളി നല്‍കി. നിര്‍ധന യുവതിക്കുള്ള തയ്യല്‍ മെഷീന്‍ സംസ്ഥാന ട്രഷറര്‍ പി.കെ. വിനയകുമാര്‍ സമ്മാനിച്ചു. ചികിത്സാ സഹായ വിതരണം വെണ്ണൂര്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. പോളി ആന്റണി നിര്‍വഹിച്ചു. ടി.എസ്. ദിലീപന്‍, ജിയോ ജോസ്, ഇ.എ. പോള്‍, ദീപു ജോസ്, എ.കെ. മനോജ് എന്നിവര്‍ സംസാരിച്ചു.
1963 ല്‍ കോഴിക്കോട്ട് ആരംഭിച്ച കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷനും 1965 ല്‍ കോട്ടയത്ത് രൂപീകൃതമായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫെഡറേഷനും ലയിച്ച് 1988 ഫെബ്രുവരി അഞ്ചിനു തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ വെച്ചാണ് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് എന്ന സഹകരണ ജീവനക്കാരുടെ കരുത്തുറ്റ സംഘടനയായി മാറിയത്.
[mbzshare]