കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ അഗ്രി ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു
കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നബാര്‍ഡിന്റെ സഹായത്തോടെ ആരംഭിച്ച അഗ്രി ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. നബാര്‍ഡിന്റെ ദേശീയ ചെയര്‍മാന്‍ ജി.ആര്‍. ചിന്താല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കര്‍ഷക ഗ്രൂപ്പുകള്‍ക്കുള്ള കാര്‍ഷിക ക്ലാസ് മലപ്പട്ടം പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.
നബാര്‍ഡിന്റെ കേരള ചീഫ് ജനറല്‍ മാനേജര്‍ പി.ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സുശീല ചിന്താല (MDNBKISAN),ശങ്കര്‍ നാരായണന്‍ (ജനറല്‍ മാനേജര്‍, NABARD),വി.കെ.റോഹില, ജിഷിമോന്‍,ദിവ്യ. കെ.വി, സി ഹരീന്ദ്രന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. കതിരൂര്‍ ബേങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ സ്വാഗതവും സെക്രട്ടറി കെ.അശോകന്‍ നന്ദിയും പറഞ്ഞു.