കണ്ണൂര്‍ റീജയണല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും
കേരള ബാങ്ക് നിയമനത്തില്‍ പ്രാഥമിക സംഘം ജീവനക്കാര്‍ക്കുള്ള സംവരണം 50% ആയിത്തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (HMS) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 14 ന് കേരളബാങ്ക് കണ്ണൂര്‍ റീജയണല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ സമരം സംഘടിപ്പിക്കും. ജില്ലാ സഹകരണ ബാങ്കുകള്‍ കേരള ബാങ്കായി മാറിയതോടു കൂടി കേരള ബാങ്ക് നിയമനത്തില്‍ പ്രാഥമിക സംഘം ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന 50 ശതമാനം സംവരണം 25 ശതമാനമായി വെട്ടിക്കുറച്ചു. എന്നാല്‍ ഈ 25 ശതമാനവും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് (PACS) മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ അത് ഒഴിവാക്കി ആദ്യത്തെ പോലെ തന്നെ നിയമനങ്ങളില്‍ മുഴുവന്‍ സഹകരണ സംഘം ജീവനക്കാരെയും പരിഗണിക്കുകയും 50 ശതമാനം സംവരണം നിലനിര്‍ത്തുകയും വേണമെന്ന് ആവശ്യപ്പെട്ടാണ് ധര്‍ണാ സമരം സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം തന്നെ സൊസൈറ്റികള്‍ക്ക് ഡിവിഡന്‍ഡ് കുടിശ്ശിക നല്‍കുക, മുഴുവന്‍ പ്രാഥമിക സംഘം ജീവനക്കാര്‍ക്കും പലിശ കുറഞ്ഞ വായ്പകള്‍ അനുവദിക്കുക, മറ്റ് സംഘങ്ങള്‍ക്കുള്ള വായ്പ വിതരണം മിതമായ നിരക്കില്‍ തുടരുക, എന്നീ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.