കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു
കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിലവില്‍ വന്നു. കായികോപകരണങ്ങളുടെ നിര്‍മാണം, വിതരണം, കായിക പരിശീലന സൗകര്യങ്ങളൊരുക്കല്‍, പരിപാലനം, ദേശീയ അന്തര്‍ദേശീയ മത്സരങ്ങളുടെ നടത്തിപ്പ്, സഹകരണാടിസ്ഥാനത്തില്‍ കായിക അക്കാദമികള്‍ സ്ഥാപിക്കല്‍, കണ്ണൂരിലെ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് ആവശ്യമായ പഠന -കായിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, കായിക താരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ആവശ്യമായ ധനസഹായം നല്‍കല്‍ തുടങ്ങിയവയാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്.
ഒ.കെ. വിനീഷിനെ പ്രസിഡന്റായും ഡോ.പി.പി. ബിനീഷിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. പി.പി.ദിവ്യ, കെ.കെ. പവിത്രന്‍, വി.കെ. സനോജ്, ആന്റണി സെബാസ്റ്റ്യന്‍, ഡോ.പി.ടി. ജോസഫ്, എ.കെ. ഷെറീഫ്, എം.കെ. നാസര്‍, കെ. ശാന്തകുമാര്‍, അഞ്ജന.പി. കുമാര്‍, ഡോ. അഞ്ജലി സന്തോഷ് എന്നിവരാണ് ഭരണസമിതിയംഗങ്ങള്‍.