കക്കട്ടിൽ ബാങ്കിൽ മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി തുടങ്ങി.
കോവിഡ് മഹാമാരി പ്രത്യക്ഷമായോ
പരോക്ഷമായോ ബാധിച്ച ആളുകൾക്കുള്ള അടിയന്തിര ധനസഹായമായി അനുവദിക്കുന്ന മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയുടെ ഉത്ഘാടനം കോഴിക്കോട് കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിൽ വടകര സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ സി.കെ സുരേഷ് നിർവ്വഹിച്ചു.ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.കൃഷ്ണൻ, സെക്രട്ടറി ദയാനന്ദൻ കരിപ്പള്ളി, കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ
വൈസ് പ്രസിഡണ്ട് രാധിക ചിറയിൽ, വാർഡ് മെമ്പർമാരായ റീന സുരേഷ്, ഒ.വനജ,സി.ഡി.എസ് ചെയർപേഴ്സൺ മിനി,സഹകരണ ഇൻസ്പെക്ടർ സുധീഷ്,പഞ്ചായത്ത് അസി: സിക്രട്ടറി വി.പി.രാജീവൻ
ബാങ്ക് അസി: സിക്രട്ടറി കെ.ടി.വിനോദൻ, എം .ഗീത, പി.സജിത്ത് കുമാർ, വി.പി.മോഹൻകുമാർ എന്നിവർ പങ്കെടുത്തു.
കുന്നുമ്മൽ, നരിപ്പറ്റ, പുറമേരി, കായക്കൊടി പഞ്ചായത്തുകളിലെ വിവിധ കുടുംബശ്രീ യൂനിറ്റുകൾക്കായി കക്കട്ടിൽ ബാങ്ക് 1.03 ( ഒരു കോടി മൂന്ന് ലക്ഷം രൂപ) യാണ് ഈ പദ്ധതിയിൽ വായ്പയായി അനുവദിക്കുന്നത്. വായ്പയുടെ പലിശ തുക സർക്കാർ കുടുംബശ്രീ മുഖേന അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കും. 6 മാസം മൊറോട്ടോറിയം ഉൾപ്പെടെ 36 മാസമായിരിക്കും വായ്പാ കാലാവധി.