ഓണക്കാല വില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ച് മില്‍മ എറണാകുളം മേഖല
പാലിന്റേയും പാല്‍ ഉത്പന്നങ്ങളുടെയും സംസ്ഥാനത്തെ ഓണക്കാല വില്‍പനയില്‍, സര്‍വകാല റെക്കോര്‍ഡ് നേട്ടവുമായി മില്‍മ.
കോവിഡ് പ്രതിസന്ധിക്കിടയിലും എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകള്‍ ഉള്‍പ്പെട്ട മില്‍മയുടെ എറണാകുളം മേഖലയില്‍ 12.8 ലക്ഷം ലിറ്റര്‍ പാലും 95,000 ലിറ്റര്‍ തൈരുമടക്കം എല്ലാ മില്‍മ ഉത്പന്നങ്ങളുടെയും വില്‍പനയില്‍ വന്‍ വര്‍ദ്ധനവാണ് ഈ ഓണക്കാലത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രസ്ഥാനമായ മില്‍മ, കര്‍ഷകരുടെ സഹകരണ സംഘങ്ങള്‍വഴി കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാല്‍ സുരക്ഷിതവും വ്യവസ്ഥാപിതവുമായ മാര്‍ഗങ്ങളുപയോഗിച്ച് സംഭരിച്ച്, നൂതന ശാസ്ത്രീയ രീതികളുപയോഗിച്ച് സംസ്‌കരിച്ച്, ശുദ്ധവും സുരക്ഷിതവുമായ പാലും പാലുല്‍പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിവരുന്നതിലൂടെ ജനമനസ്സുകളില്‍ നേടിയിരിക്കുന്ന സ്വീകാര്യതയാണ് ഈ ഓണക്കാലത്തും മില്‍മ ഉല്പന്നങ്ങളുടെ വില്പനയിലുണ്ടായ വന്‍ വര്‍ദ്ധനവിന് കാരണമാ യിരിക്കുന്നതെന്ന് മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് വ്യക്തമാക്കി.