എന്‍.എം.ഡി.സിയുടെ 28-ാമത് വില്‍പ്പന കേന്ദ്രം കല്‍പ്പറ്റയില്‍
എന്‍.എം.ഡി.സി യുടെ 28 -ാമത് വില്‍പ്പന കേന്ദ്രം കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റില്‍ ആരംഭിച്ചു. ചെയര്‍മാന്‍ പി. സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന നഗരസഭാ കൗണ്‍സിലര്‍ പി.കുഞ്ഞുട്ടി, അനൂപ് കുമാറിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ പി.വിനോദ് കുമാര്‍ ,ടി.കെ റജുല എന്നിവര്‍ പങ്കെടുത്തു.
എന്‍ എം ഡി സി ഉല്‍പ്പന്നങ്ങളായ കോപ്പോള്‍ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ, ഹെയര്‍ ഓയില്‍, കാപ്പിപ്പൊടി, തേന്‍, റോസ്റ്റഡ് കോഫി, സുഗന്ധ വ്യഞ്ജനങ്ങള്‍ മുതലായവയും, മില്‍മ ഉല്‍പ്പന്നങ്ങളും കമ്പനി വിലയ്ക്ക് ലഭിക്കും.