എന്‍.എം.ഡി.സി.യുടെ സഹകരണ നാട്ടു ചന്തയ്ക്ക് തുടക്കമായി
നബാര്‍ഡിന്റെ സഹായത്തോടെ എന്‍.എം.ഡി.സി. കല്‍പ്പറ്റയില്‍ സഹകരണ നാട്ടു ചന്ത തുടങ്ങി. പരമ്പരാഗത വിത്തുകളുടെ സംരക്ഷകന്‍ പെരുവയല്‍ രാമന്‍, ജൈവകര്‍ഷകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍, ക്ഷീരകര്‍ഷക ലില്ലി മാത്യു, കിഴങ്ങുവിള കര്‍ഷകന്‍ പി.ജെ മാനുവല്‍ ,അയ്യൂബ് തോട്ടോളി, ജൈവകര്‍ഷകന്‍ ശശീന്ദ്രന്‍ തെക്കും തറ, ആന്‍സി ജോണ്‍ പൂതാടി, റാഷിക് പൊഴുതന, അജി തോമസ് അമ്പലവയല്‍, ലൗലി അഗസ്റ്റിന്‍ എന്നീ പത്ത് കര്‍ഷകര്‍ ഒത്തുചേര്‍ന്ന് അവരുടെ ഉല്‍പ്പന്നങ്ങള്‍ പരസ്പരം കൈമാറിക്കൊണ്ട്സഹകരണ നാട്ടു ചന്ത ഉദ്ഘാടനം ചെയ്തു.
എന്‍.എം.ഡി.സി. ചെയര്‍മാന്‍ പി.സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.എം.ഡി.സി.യുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമായ ചുക്ക്, കാപ്പി എന്നിവ വിപണിയില്‍ ഇറക്കുന്നതിന്റെ ഉദ്ഘാടനം നബാര്‍ഡ് ഡി.ഡി.എം. ജിഷ മുന്‍ സഹകരണ അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ.ജയരാജന് നല്‍കി നിര്‍വഹിച്ചു.
നബാര്‍ഡ് ഡി.ഡി.എം. ജിഷ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സജിമോന്‍ വര്‍ഗ്ഗീസ്, എന്‍.എം.ഡി.സി. ജനറല്‍ മാനേജര്‍ എം.കെ വിപിന, പി.ടി. ഉലഹന്നാന്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് 20 മുതല്‍ 22 വരെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കും. കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, മുതലായവ വിറ്റഴിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് വാങ്ങാനുംഅവസരമുണ്ട്. നാട്ടു ചന്ത സ്ഥിരമായ ഒരു പൊതു കേന്ദ്രം എന്ന നിലയിലാണ് പ്രവര്‍ത്തിക്കക. ആഴ്ച്ചയില്‍ ഒരു ദിവസം ലേലവും വിലക്കുറവില്‍ സാധനങ്ങളും ലഭിക്കും.
[mbzshare]