എം വി ആർ കാൻസർ സെന്ററിൽ അത്യാധുനിക ലൈബ്രറി ഉദ്ഘാടനം ചെയ്തു

[email protected]

കോഴിക്കോട് എം.വി.ആർ കാൻസർ സെന്റർ ആൻറ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു. ഇ.ടി.മുഹമ്മദ് ബഷീർ എം.പിയാണ് ഉദ്ഘാടനം ചെയ്തത്.

കാൻസർ ഗവേഷണത്തിന് പ്രാധാന്യം നൽകിയാണ് വിശാലമായ ലൈബ്രറി ഒരുക്കിയിരിക്കുന്നത്. നാഷണൽ കാൻസർ ഗ്രിഡിലെ സ്ഥാപനങ്ങളുമായി ഗവേഷണ വിഷയങ്ങളും അറിവുകളും കൈമാറ്റം ചെയ്യാവുന്ന സാങ്കേതിക വിദ്യയും ഉണ്ട്. എം.വി.ആർ കാൻസർ സെന്ററിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ലൈബ്രറി ഉപയോഗിക്കാം.

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന് കീഴിലുള്ള കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ചടങ്ങിൽ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ അധ്യക്ഷനായിരുന്നു. മെഡിക്കൽ ഡയറക്ടർ ഡോ.നാരായണൻകുട്ടി വാര്യർ, ബാങ്ക് പ്രസിഡന്റ് ജി.നാരായണൻകുട്ടി മാസ്റ്റർ, കെയർ ഫൗണ്ടേഷൻ ഡയറക്ടർ എൻ.സി.അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News