എം. കമലം മികച്ച സഹകരണ മന്ത്രിയും സംഘാടകയും – സി.എന്‍. വിജയകൃഷ്ണന്‍
കോഴിക്കോട് : ഏഴു പതിറ്റാണ്ട് പൊതുരംഗത്ത് കര്‍മനിരതയായിരുന്ന എം. കമലം സഹകരണ മന്ത്രി എന്ന നിലയില്‍ എല്ലാ കാലത്തും ഓര്‍മിക്കപ്പെടുമെന്ന് കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
1946 ല്‍ ഇരുപതാം വയസ്സില്‍ കോഴിക്കോട് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കമലം അക്കാലം തൊട്ട് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. മികച്ച സംഘാടകയായിരുന്ന അവര്‍ 1954 ല്‍ കണ്ണൂര്‍ കേന്ദ്രമായി 200 മഹിളാ സഹകരണ സംഘങ്ങള്‍ രൂപവത്കരിച്ചത് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിലെ ഉജ്വലമായ ഒരേടാണ്- വിജയകൃഷ്ണന്‍ അനുസ്മരിച്ചു.