ഊരാളുങ്കല്‍ സംഘത്തിന് എല്ലാ പ്രവൃത്തികളും ഏറ്റെടുക്കാന്‍ അനുമതി
റോഡുകള്‍, ദേശീയ പാതകള്‍, ബഹുനില കെട്ടിടങ്ങള്‍, ഐ.ടി, ഐ.ടി. അനുബന്ധ സേവനങ്ങള്‍, വിമാനത്താവളം, തുറമുഖങ്ങള്‍ , റെയില്‍വേ പണികള്‍ എന്നിവയുള്‍പ്പെടെ എല്ലാ തരം പ്രവൃത്തികളും ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് ( യു.എല്‍.സി.സി.എസ് ) സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകാനുമതി നല്‍കി.
യു.എല്‍.സി.സി.എസ്. മാനേജിങ് ഡയരക്ടറുടെ അപേക്ഷ പരിഗണിച്ച സഹകരണ സംഘം രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രത്യേകാനുമതി നല്‍കിക്കൊണ്ട് ഉത്തരവിട്ടത്.
ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍ക്ക് ടെണ്ടറില്‍ പങ്കെടുക്കുമ്പോള്‍ മുന്‍ഗണനാ ആനുകൂല്യങ്ങള്‍ നല്‍കാറുണ്ട്. ഏറ്റെടുക്കാവുന്ന പണികളുടെ തരവും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, 22 വര്‍ഷം മുമ്പ് ഇറക്കിയ ഉത്തരവില്‍ ചെറിയ കെട്ടിടങ്ങള്‍, റോഡുകള്‍, മെയിന്റനന്‍സ് പണികള്‍ എന്നിവയെക്കുറിച്ചു മാത്രമേ പറയുന്നുള്ളുവെന്നു യു.എല്‍.സി.സി.എസ്. അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മേജര്‍ പ്രവൃത്തികള്‍ ഏറ്റെടുത്താലേ സംഘത്തിലെ പന്ത്രണ്ടായിരത്തില്‍പ്പരം തൊഴിലാളികള്‍ക്ക് നിത്യവും തൊഴില്‍ കൊടുക്കാന്‍ കഴിയുകയുള്ളുവെന്നും യു.എല്‍.സി.സി.എസ്. അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്.