ആർ.സി.ഇ.പി.കരാർ നിലവിൽ വന്നാൽ മിൽമ ഇതുവരെ ഉണ്ടാക്കിയ നേട്ടങ്ങൾ പിന്നോട്ട് അടിക്കുമെന്ന് ഉമ്മൻചാണ്ടി.

adminmoonam

ആർ.സി.ഇ.പി കരാറിൽ നിന്നും പിന്മാറാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കരാറിന്റെ ഗൗരവം മനസ്സിലാക്കി കൊണ്ടാണ് നിയമസഭ ഒന്നടങ്കം പ്രമേയം പാസാക്കിയത്. കരാർ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നും അദ്ദേഹം പറഞ്ഞു.

മിൽമ എറണാകുളം മേഖലാ യൂണിയനിൽ അംഗങ്ങളായ ക്ഷീരോൽപാദക സഹകരണസംഘങ്ങൾക്ക് ഡിവിഡന്റും ബോണസും നൽകുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ സംഘങ്ങൾക്കുള്ള തുകയുടെ ജില്ലാതല വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ഉമ്മൻചാണ്ടി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ, മേഖലാ ചെയർമാൻ, പൊതുപ്രവർത്തകർ സഹകാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News