ആദായനികുതി സെക്ഷൻ 80 (പി) വിഷയത്തിലുള്ള ലേഖനം തുടരുന്നു.

adminmoonam

ആദായനികുതി സെക്‌ഷൻ 80 (പി) വിഷയത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ശിവദാസ് ചേറ്റൂരിന്റെ ലേഖനഭാഗം പതിനഞ്ച്.
97. കഴിഞ്ഞ ലക്കത്തിൽ തുടങ്ങിവെച്ച മാവിലയിൽ കേസിന്റെ വിശകലനം തുടരുന്നു.
കേരള കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് 1969 ഇലെ പ്രധാനപ്പെട്ടതും 80P യുടെ വിശകലനത്തിനു ആവശ്യവുമായ നിയമത്തിലെ വ്യവസ്‌തകൾ കോടതി പരിശോധിച്ചു. അവയിലെ ചിലത് താഴെ കൊടുക്കുന്നു.

98. കേരള കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് 1969 ഇലെ സെക്‌ഷൻ 2 (ooa) കോടതി പരിശോധിച്ചുവെന്ന് കണ്ടുവല്ലോ. ആ സെൿഷൻ പ്രകാരം പാക്‌സ് കാർഷിക ആവശ്യങ്ങൾക്കല്ലാതെ കാർഷികേതര വായ്പകൾ കൂടതലായി കൊടുക്കുകയാണെങ്കിൽ പാക്സ്ന്റെ ക്ലാസ്സിഫിക്കേഷൻ മാറ്റാൻ വേണെമെങ്കിൽ കഴിയും.

99. കേരള സഹകരണ സംഘങ്ങളുടെ 1969 നിയമത്തിലെ രണ്ടാം അധ്യായം സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷനെക്കുറിച്ചാണ്. സെക്ഷൻ 4 അനുസരിച്ച്, ആക്ടിന്റെ മറ്റുള്ള ചട്ടങ്ങൾക്ക് വിധേയമായി, സഹകരണ തത്വങ്ങൾക്കനുസൃതമായി അംഗങ്ങളുടെ സാമ്പത്തിക താല്പര്യം അല്ലെങ്കിൽ പൊതുജനങ്ങളുടെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോ , അത്തരമൊരു സമൂഹത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനോ വേണ്ടി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന ഒരു സഹകരണ സംഘത്തിന് ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്യാം.

100. കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ രജിസ്ട്രേഷനായുള്ള അപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വകുപ്പ് 6 ഇൽ പ്രതിപാദിചിരിക്കുന്നു. സെക്ഷൻ 6 ലെ ഉപവകുപ്പ് (1) അനുസരിച്ച്, ഒരു സഹകരണ സൊസൈറ്റിയുടെ രജിസ്ട്രേഷനായി ഒരു അപേക്ഷ രജിസ്ട്രാർക്ക് നിർദ്ദേശിച്ച രൂപത്തിൽ സമർപ്പിക്കുകയും റജിസ്ട്രാർ ആവശ്യപ്പെടുന്ന വിവരങ്ങൾ അപേക്ഷകൻ അദ്ദേഹത്തിന് നൽകുകയും ചെയ്യണം. നിയമത്തിലെ സെക്ഷൻ 7 റെജിസ് ട്രേഷനുമായി ബന്ധപ്പെട്ടതാണ്. സെക്‌ഷൻ 7 ലെ ഉപവകുപ്പ് (1) അനുസരിച്ച്, രജിസ്ട്രാർ തൃപ്തനാണെങ്കിൽ, ആപ്ലിക്കേഷൻ ആക്ടിന്റെയും ചട്ടങ്ങളുടെയും വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തിയ ശേഷം അപേക്ഷ സ്വീകരിച്ച തീയതി മുതൽ 90 ദിവസത്തിനുള്ളിൽ റെജിസ്ട്രാർക്കു സൊസൈറ്റിയും അതിന്റെ ബൈ-നിയമങ്ങളും രജിസ്റ്റർ ചെയ്യാം.

101. കേരള സഹകരണ സൊസൈറ്റികളുടെ ചട്ടം 15, തരം അനുസരിച്ച് സഹകരണ സംഘങ്ങളെ തരംതിരിക്കുന്നതിനെ കുറിച്ചുള്ളതാണ്( അതായത് ക്ലാസ്സിഫിക്കേഷൻ). റൂൾ 15 ഇൽ പറഞ്ഞതനുസരിച് രജിസ്ട്രാർ സഹകരണ സംഘങ്ങളെ ക്ലാസ്സിഫൈ ചെയ്യും. ക്ലാസ്സിഫിക്കേഷൻ അല്ലെങ്കിൽ തരംതിരിക്കൽ ആയി ബന്ധപ്പെട്ട എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അന്തിമ തീരുമാനം എടുക്കാൻ രജിസ്ട്രാർക്ക് അധികാരം നൽകിയിരിക്കുന്നു. Rule 15 ലെ കുറിപ്പ് (note) (ii) അനുസരിച്ച്, ഒരു സൊസൈറ്റിയുടെ ക്ലാസ്സിഫിക്കേഷൻ, രജിസ്ട്രാർ ഒരു വിഭാഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് അല്ലെങ്കിൽ അതിന്റെ ഉപവിഭാഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുകയാണെങ്കിൽ, ഒരു ഉത്തരവ് ഇറക്കാൻ റജിസ്ട്രാർ ബാധ്യസ്ഥനാണ്. തന്റെ ഓർഡറിന്റെ ഒരു പകർപ്പ് സൊസൈറ്റിക്കും ഒരു പകർപ്പ് ധനകാര്യ ബാങ്കിനും നൽകും. ആ ഉത്തരവിന്റെ തീയതി മുതൽ സൊസൈറ്റി ആ കാറ്റഗറിയുടെ കീഴിൽ വരും.

102. മേല്പറഞ്ഞ നിയമവ്യവസ്ഥകൾ കോടതിയെ സ്വാധീനിച്ചതായി കാണുന്നു. രജിസ്‌ട്രേഷൻ സമയത്തു റജിസ്ട്രാർ നൽകിയ ക്ലാസ്സിഫിക്കേഷൻ പിന്നീട് എപ്പോൾ വേണെമെങ്കിലും മാറ്റാനോ വിത്യാസം വരുത്താനൊ രജിസ്ട്രാർക്ക് അധികാരമുണ്ടല്ലോ. അതുകൊണ്ടു നമ്മുടെ പാക്സിന്റെ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സൊസൈറ്റിയുടെ ആരംഭകാലത്തു കൊടുത്തതായത് കൊണ്ട് ആദായനികുതി ആഫീസർ അതേപടി സ്വീകരിക്കേണ്ടതില്ലലോ? ആദായനികുതി ആഫീസർക്കു അന്വേഷണം നടത്തി ക്ലാസ്സിഫിക്കേഷൻ ശരിയല്ല അല്ലെങ്കിൽ പാക്‌സ് ആയി അംഗീകരിക്കാൻ കഴിയില്ല എന്ന് വേണമെങ്കിൽ പറയാം എന്നല്ലേ മേല്പറഞ്ഞ വ്യവസ്ഥകൾ സൂചിപ്പിക്കുന്നത്? അതുകൊണ്ട് section 80P (4 ) അനുസരിച്ചു പാക്സിനു നികുതി ആനുകൂല്യങ്ങൾ കൊടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ആദായനികുതി ആഫീസർക്കു വേണ്ട അധികാരങ്ങൾ കൊടുക്കണമല്ലോ?

103. പിന്നീട് കോടതി Antony Pattukulangara v. E. N. Appukuttan Nair [2012] 3 KHC 726 (Ker), എന്ന കേസിലെ വിധിന്യായം പരിശോധിച്ചു. കാർഷിക ആവശ്യങ്ങൾക്ക് പാക്‌സ് കൊടുക്കുന്ന വായ്പകൾ കാർഷികേതര ആവശ്യങ്ങൾക്ക് കൊടുക്കുന്ന വായ്പകളെക്കാൾ കുറവാണെങ്കിൽ അത്തരം സഹകരണ സംഘങ്ങളെ പാക്‌സ് ആയി അംഗീകരിക്കാൻ കഴിയില്ല എന്ന് കേരള ഹൈക്കോടതി ആ വിധിയിൽ പറഞ്ഞിരുന്നു.
മാവിലയിൽ കേസിന്റെ വിശകലനം തുടരും.

Leave a Reply

Your email address will not be published. Required fields are marked *

Latest News