ആദായനികുതി സെക്ഷൻ 80(പി)വിഷയത്തിലുള്ള ലേഖനം തുടരുന്നു

[mbzauthor]

ആദായനികുതി സെക്‌ഷൻ 80 (പി) വിഷയത്തിൽ ശിവദാസ് ചേറ്റൂരിന്റെ ലേഖനഭാഗം പതിനെട്ടു.

118. താഴെയുള്ള എല്ലാ അധികാരികളും കോടതികളും കൈവിട്ടശേഷം ഇതാ സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റി സുപ്രീം കോടതിയുടെ വാതിൽക്കൽ നീതി തേടി എത്തിയിരിക്കുന്നു!!! ….ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ബഹു: സുപ്രീം കോടതി വിധിന്യായം തുടങ്ങുന്നത്.

119. സെക്‌ഷൻ 80P യുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ സൊസൈറ്റി ചെയ്യുന്ന ബാങ്കിങ് ബിസിനസ് അല്ലെങ്കിൽ വായ്‌പ കൊടുക്കൽ മെമ്പർമാരുടെ താല്പര്യങ്ങൾ കാത്തുസൂക്ഷിക്കാൻ മാത്രമായിരിക്കണമെന്നു ആദായ നികുതി ആഫീസർ തന്റെ ഉത്തരവിൽ വളരെ വ്യക്തമായി പറഞ്ഞിരുന്നു. എന്നാൽ സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റി മെമ്പർമാർക്ക് പുറമെ പൊതുജനങ്ങളുമായി ഇടപാടുകൾ നടത്തിയിരുന്നുവെന്നും അതിനാൽ യഥാർത്ഥത്തിൽ ഒരു കോഓപ്പറേറ്റീവ് ബാങ്കിനെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ആദായ നികുതി ആഫീസർ തന്റെ ഉത്തരവിൽ ആരോപിച്ചിരുന്നു.

120. ആദായ നികുതി കമ്മീഷണർ, സർക്കിൾ-9(ഐ), ഹൈദരാബാദ് മുമ്പാകെ 2009 -10 ( Assessment Year) നിയമത്തിലെ 80പി വകുപ്പ് പ്രകാരം, 4,26,37,081/- രൂപ കിഴിവായി ആവശ്യപ്പെട്ടുകൊണ്ട് സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റിറിട്ടേൺ സമർപ്പിച്ചു. മേല്പറഞ്ഞ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആദായനികുതി ആഫീസർ കിഴിവ് നിഷേധിച്ച ഉത്തരവായി. ആ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് Commissioner (Appeals) മുമ്പാകെ അപ്പീൽ കൊടുത്തു.

121. എന്നാൽ അതിനു മുമ്പുള്ള 2007 -08 വർഷത്തിൽ തന്നെ 80P യുടെ ആനുകൂല്യം നിഷേധിച്ചുകൊണ്ട് ആദായനികുതി ആഫീസർ ഉത്തരവ് ഇറക്കിയിരുന്നു. ആ വർഷത്തെ കേസിൽ സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റിക്കു 80P യുടെ ആനുകൂല്യം നിഷേധിച്ചുകൊണ്ട് Income-tax Appellate Tribunal ഉത്തരവ് ഇറക്കിയിരുന്നു. ആ ഉത്തരവിലെ പ്രസക്ത ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് Commissioner (Appeals) അപ്പീൽ തള്ളിക്കൊണ്ട് പറഞ്ഞത് താഴെ കൊടുക്കുന്നു.

122. റിസേർവ് ബാങ്കിന്റെ ലൈസൻസ് ഇല്ലാതെ ബാങ്കിങ് ബിസിനസ് നടത്താൻ പാടില്ല എന്നുള്ളത് ശരിതന്നെ. എന്നാൽ ലൈസൻസ് ഇല്ലാതെ ബാങ്കിങ് ബിസിനസ് നടത്തിയാൽ സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റിയെ ഒരു കോഓപ്പറേറ്റീവ് ബാങ്ക് ആയി കാണേണ്ടിവരുമെന്നും 80P യുടെ ആനുകൂല്യം നിഷേധിച്ചതിൽ തെറ്റില്ലെന്നും ട്രിബുണൽ അഭിപ്രായപ്പെട്ടു. അങ്ങനെ ലൈസൻസ് ഇല്ലാതെ ബാങ്കിങ് ബിസിനസ് നടത്തിയാൽ സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ റജിസ്ട്രാർ നടപടി
സൊസൈറ്റിയെ കോഓപ്പറേറ്റീവ് ബാങ്ക് ആയി കണക്കാക്കുന്നതിൽ തെറ്റില്ലെന്നും ബാങ്കിങ് റെഗുലേഷൻ ആക്ട് 1949 സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റിക്കു ബാധകമാണെന്നും ട്രിബുണൽ അഭിപ്രായപ്പെട്ടു. അതുകൊണ്ട് 80P (4 ) വകുപ്പ് പ്രകാരം സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റിക്കു 80P യുടെ ആനുകൂല്യം നല്കാൻ കഴിയില്ല എന്നും കാണിച് ട്രിബുണൽ ഉത്തരവായി.

123. മേലേപറഞ്ഞ കാരണങ്ങൾ കാണിച്ചു Commissioner Appeals ഉത്തരവായി. ആ ഉത്തരവിനെ Incometax Appellatte Tribunal, പിന്നെ ഹൈകോടതിയിലും അപ്പീൽ കൊടുത്തുവെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയാണല്ലോ സുപ്രീംകോടതിയിൽ അപ്പീലുമായി വന്നത്.

124. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യമാക്കി കോഓപറേറ്റീവ് സൊസൈറ്റികളുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഗവണ്മെന്റിന്റെ പ്രഖ്യാപിത നയം. അതിനാൽ വളരെ ഉദാരമായ ഒരു സമീപനം കോടതി കൈക്കൊള്ളണം എന്ന് സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റിക്കു വേണ്ടി സുപ്രീംകോടതിയിൽഹാജരായ വക്കീൽ വാദിച്ചു. സൊസൈറ്റിയുടെ ഏറ്റവും പ്രധാനമായ ഉദ്ദേശം മെമ്പർമാരുടെ സാമ്പത്തിക ഉന്നമനം ലക്‌ഷ്യം വെച്ചുള്ളതാണെന്നും അതിനാൽ ചെറിയ തോതിൽ ബാങ്കിങ് ബിസിനസ് നടത്തിയാൽത്തന്നെ അത് കാര്യമായി പരിഗണിക്കേണ്ട വിഷയമല്ലെന്നും വാദിച്ചു. സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റി പൊതുജനങ്ങളിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കുന്നില്ല എന്നും കോടതിയിൽ ബോധിപ്പിച്ചു. സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റി ഒരു പരസ്പര സഹായ സഹകരണ പ്രസ്ഥാനം ആണെന്നും അതിനാൽ Mutuality principle അനുസരിച് വരുമാനത്തിന് ആദായനികുതി കൊടുക്കേണ്ടതില്ലെന്നും വാദിച്ചു.

125.എന്നാൽ ആദായനികുതി വകുപ്പിന് വേണ്ടി ഹാജരായ വക്കീൽ മേല്പറഞ്ഞ എല്ലാ വാദങ്ങളെയും എതിർത്ത് തന്റേതായ വാദഗതികൾ കോടതി മുമ്പാകെ അവതരിപ്പിച്ചു. സിറ്റിസൺ കോഓപ്പറേറ്റീവ് സൊസൈറ്റി ശരിക്കും ഒരു ബാങ്കുപോലെ ആണ് പ്രവർത്തിക്കുന്നതെന്നും കോഓപ്പറേറ്റീവ് സൊസൈറ്റി നിയമങ്ങളെ കാറ്റിൽ പറത്തികൊണ്ടാണ് ബിസിനസ് നടത്തുന്നതെന്നും ആരോപിച്ചു. പൊതുജനങ്ങൾക്കും വായ്പ കൊടുക്കുന്നതിനാൽ പരസ്പരസഹായ സഹകരണ സംഘം അല്ല എന്നും അതിനാൽ ഒരു അനുകുല്യങ്ങൾക്കും അർഹതയില്ലെന്നും വാദിച്ചു..
തുടരും…..

[mbzshare]

Leave a Reply

Your email address will not be published.