അമ്പലവയല്‍ വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘത്തിന് വീണ്ടും പുരസ്‌കാരം

moonamvazhi

തിരുവനന്തപുരം സംസ്ഥാന സഹകരണ വകുപ്പിന്റെ 2021-2022 വര്‍ഷത്തെ പലവക സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍ സംസ്ഥാനത്തെ എറ്റവും മികച്ച രണ്ടാമത്തെ സംഘത്തിനുള്ള പുരസ്‌ക്കാരം അമ്പലവയല്‍ വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘത്തിന് ലഭിച്ചു.

അന്താരാഷ്ട്ര സഹകരണ ദിനത്തില്‍ തിരുവന്ദപുരം ജവഹര്‍ സഹകരണ ഭവനില്‍ നടന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവനില്‍ നിന്നും സംഘം പ്രസിഡന്റ് ഒ.വി. വര്‍ഗ്ഗിസ്, സെക്രട്ടറി ഷൈന, ഡയറയ്ക്ടര്‍മാരായ ശ്രീജ ശിവദാസ്, സി. ഗഫൂര്‍, സന്തോഷ്, ധനേഷ് തുടങ്ങിയവര്‍ അവാര്‍ഡും സമ്മാന തുകയും എറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Latest News