അമ്പലപ്പാട് ബാങ്ക് ഭക്ഷ്യധാന്യ കിറ്റുകകള്‍ വിതരണം ചെയ്തു
അമ്പലപ്പാട് സര്‍വീസ് സഹകരണ ബാങ്ക് കോവിഡ് ബാധിതരായവരുടെ വീടുകളില്‍ ഭക്ഷ്യധാന്യ കിറ്റുകകള്‍ വിതരണം ചെയ്തു. മാടക്കത്തറ, തെക്കുംകര, മുളംകുന്നത്തുകാവ് ഗ്രാമ പഞ്ചായത്തുകളിലെ വീടുകളിലാണ് ഭക്ഷ്യധാന്യ കിറ്റുകകള്‍ വിതരണം ചെയ്തത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി വാക്‌സിന്‍ ചലഞ്ചിലേക്ക് ബാങ്ക് നാല് ലക്ഷം രൂപ നില്‍കിയിരുന്നു. ഗ്രാമ പഞ്ചായത്തിന്റ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി പി.പി.ഇ. കിറ്റ്, ഓക്‌സിജന്‍ മീറ്റര്‍, ഗ്ലൗസ് എന്നിവയും നില്‍കി. ബാങ്ക് പുതിയതായി വാങ്ങിയ ആംബുലന്‍സ് കോവിഡ് രോഗികളുടെ ആവശ്യങ്ങള്‍ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിനു വിട്ടു നല്‍കുകയും ചെയ്തിരുന്നു. കൂടാതെ നിബന്ധനകള്‍ക്ക് വിധേയമായി പണയ വായ്പക്ക് ബാങ്ക് പലിശയും ഒഴിവാക്കിയിട്ടുണ്ട്.
ബാങ്ക് പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി, ബാങ്ക് വൈസ് പ്രസിഡന്റ് പി.ജെ. രാജു, ബോര്‍ഡ് അംഗങ്ങളായ ജിജോ കുരിയന്‍, ശങ്കരന്‍, പുഷ്പന്‍, കുരിയാക്കോസ്, ജെയ്‌സണ്‍, ബീരേഷ്, ജിബു, സന്ദീപ്, സൂസമ്മ, ലീല, ബാങ്ക് സെക്രട്ടറി ജമീല, അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.