സ്പാര്‍ക്ക് സോഫ്റ്റ്വെയര് നവീകരണത്തിനു നിര്‍ദേശങ്ങള്‍ ക്ഷണിച്ചു
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെയും സേവന-വേതന വിവരങ്ങള്‍ 2003 മുതല്‍ കൈകാര്യം ചെയ്തുവരുന്ന എച്ച്.ആര്. പേറോള്‍ സോഫ്റ്റ്വെയര് ആപ്ലിക്കേഷനായ സ്പാര്‍ക്കിന്റെ കാര്യക്ഷമത കൂട്ടാനും സര്‍ക്കാര്‍ സംവിധാനത്തില്‍ വന്ന മാറ്റങ്ങളും പരിഷ്കാരങ്ങളും ഉള്‍ക്കൊള്ളിക്കാനുമായി നൂതനമായ ഒരു സോഫ്റ്റ്വെയര് വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ജീവനക്കാരുടെയും അംഗീകൃത സര്‍വീസ് സംഘടനകളുടെയും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാര്‍ തേടി. ഇതുസംബന്ധിച്ച ചോദ്യാവലി പൂരിപ്പിച്ച് 2022 ആഗസ്റ്റ് ഒന്നിനു മുമ്പായി തപാലിലോ ഇ മെയിലിലോ അയക്കണമെന്നാണു ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ചോദ്യാവലിയിലെ ഒരു ചോദ്യം സഹകരണ റിക്കവറിയുമായി ബന്ധപ്പെട്ടതാണ്. കോ-ഓപ്പറേറ്റീവ് റിക്കവറി നടത്തുന്നതിനു സ്പാര്‍ക്കില്‍ നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണോ എന്നതാണു ഏഴാമത്തെ ചോദ്യം. അല്ല എന്നാണു മറുപടിയെങ്കില്‍ വേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനും ചോദ്യാവലിയില്‍ ആവശ്യപ്പെടുന്നുണ്ട്.
[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/07/CircularNo52-2022-FinDated06-07-2022_61.pdf”]