സഹകരണ നിയമ പരിഷ്‌കരണം: നിയമ വിദഗ്ധരുമായി മന്ത്രി ചര്‍ച്ച നടത്തി
അടുത്ത നിയമസഭാ സമ്മേളനത്തില്‍ സമഗ്ര സഹകരണ പരിഷ്‌കരണ ബില്‍ അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായി സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. എറണാകുളത്തു ശനിയാഴ്ചയായിരുന്നു ചര്‍ച്ച.
അഡ്വക്കറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ്, സ്‌റ്റേറ്റ് അറ്റോര്‍ണി മനോജ് കുമാര്‍, സ്‌പെഷല്‍ ഗവ. പ്ലീഡര്‍ താജുദ്ദീന്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ അദില അബ്ദുള്ള, സഹകരണ ഓഡിറ്റ് ഡയരക്ടര്‍ എം.എസ്. ഷെറിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.