സഹകരണജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡില്‍നിന്നു ഓണം സമാശ്വാസ സഹായത്തിന് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ബോര്‍ഡില്‍ അംഗങ്ങളായവരും ഈ ഓണക്കാലത്തു ബോണസോ ഫെസ്റ്റിവല്‍ അലവന്‍സോ കിട്ടാത്തവരുമായ സഹകരണസംഘം ജീവനക്കാര്‍ക്കു ക്ഷേമനിധി ബോര്‍ഡില്‍നിന്നു ഓണം സമാശ്വാസസഹായം അനുവദിക്കും. സാമ്പത്തികബാധ്യതമൂലം പ്രവര്‍ത്തനം നിലച്ചതും ദുര്‍ബലവിഭാഗത്തില്‍പ്പെട്ടതുമായ സംഘങ്ങളിലെ ജീവനക്കാര്‍ക്കും കമ്മീഷന്‍ ഏജന്റുമാര്‍ക്കും, വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളാണെങ്കില്‍, ഈ ആനുകൂല്യം ലഭിക്കും. ഇതിനുള്ള അപേക്ഷ സെപ്റ്റംബര്‍ 15 വരെ നല്‍കാം. അപേക്ഷാഫോറവും വിശദവിവരവും ബോര്‍ഡിന്റെ വെബ്‌സൈറ്റിലുണ്ട്. നിശ്ചിതമാതൃകയിലുള്ള അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളു.
2023 ലെ ഓണത്തിനു ബോണസോ ഉത്സവബത്തയോ സംഘത്തിലെ ജീവനക്കാര്‍ക്കു നല്‍കാന്‍ സാധിക്കില്ലെന്നുള്ള സംഘം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സത്യവാങ്മൂലം ഉള്‍പ്പെടെയുള്ള അപേക്ഷ സ്ഥാപനത്തിന്റെ ഭരണനിയന്ത്രണച്ചുമതലയുള്ള താലൂക്ക് / ജില്ലാ / സംസ്ഥാനതലമേലുദ്യോഗസ്ഥന്റെ ശുപാര്‍ശസഹിതമാണ് അയക്കേണ്ടത്. തപാലിലോ ഇ മെയിലായോ അപേക്ഷ അയക്കാം. വിലാസം: അഡീഷണല്‍ രജിസ്ട്രാര്‍ / സെക്രട്ടറി – ട്രഷറര്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ്, പി.ബി. നമ്പര്‍ – 421, ഏഴാം നില, ജവഹര്‍ സഹകരണഭവന്‍, ഡി.പി.ഐ. ജങ്ഷന്‍, തൈക്കാട് പി.ഒ, തുരുവനന്തപുരം- 695 014. ഫോണ്‍: 0471- 2333300. വെബ്‌സൈറ്റ്: www.kscewb.kerala.gov.in. ഇമെയില്‍: secretary.kscewb.tvm@gmail.com