സംസ്ഥാനതല സഹകരണ ക്യാഷ് അവാർഡ് വിതരണം വ്യാഴാഴ്ച.

[mbzauthor]

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ വെൽഫയർ ബോർഡിൽ അംഗങ്ങളായ സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ് വിതരണം വ്യാഴാഴ്ച നടക്കും. 2019-20 അദ്ധ്യയന വർഷത്തിൽ SSLC, പ്ലസ് 2, BTech, MTech, MBBS, BDS, MDS, BHMS, BSc Nursing പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്കും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയവർക്കും കായിക മത്സരങ്ങളിൽ സംസ്ഥാന – ദേശീയ തലങ്ങളിൽ മികവ് പുലർത്തിയവർക്കുമുള്ള ക്യാഷ് അവാർഡുകളുടെ സംസ്ഥാന തല വിതരണം മറ്റന്നാൾ രാവിലെ 11 മണിക്ക് തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ വെച്ച് സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ നിർവ്വഹിക്കും.

തിരുവനന്തപുരം താലൂക്കിലെ വിതരണമാണ് മന്ത്രി നിർവ്വഹിക്കുന്നത്. തൽസമയം തന്നെ കേരളത്തിലെ മുഴുവൻ സർക്കിൾ സഹകരണ യൂനിയൻ ആസ്ഥാനങ്ങളിലും അതത് പ്രദേശത്തെ വിതരണം നടക്കും. കേരളത്തിലാകെ 1500 ൽ പരം വിദ്യാർത്ഥികളാണ് ഇതുവഴി ആദരിക്കപ്പെടുന്നത്. അയ്യായിരം മുതൽ 25000 വരെയുള്ളതാണ് ക്യാഷ് അവാർഡ്.

കൊവിഡ് പ്രോട്ടോകൾ പാലിച്ചു കൊണ്ട് നടക്കുന്ന സംസ്ഥാന തല വിതരണ ചടങ്ങിൽ സംസ്ഥാന സഹകരണ യൂനിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും. സഹകരണ സെക്രട്ടറി മിനി ആൻ്റണി IAS, സഹകരണ സംഘം രജിസ്ട്രാർ നരസിംഹുഗാരി ടി.എൽ.റെഡ്ഡി IAS, കേരള സ്റ്റേറ്റ് സഹകരണ എംപ്ലോയീസ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ കെ.രാജഗോപാൽ, തിരുവനന്തപുരം സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ പുത്തൻകട വിജയൻ, കെ.സി.ഇ.യു ജനറൽ സെക്രട്ടറി വി.എ. രമേഷ്, കെ.സി. ഇ.എഫ് ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, കെ.സി.ഇ.സി ജനറൽ സെക്രട്ടറി വി.എം.അനിൽ, ബോർഡ് ഭരണസമിതി അംഗങ്ങളായ കെ.പി. വത്സലൻ, കെ.എൻ.നാരായണൻ, എം.എ.ഹാരീഷ് ബാബു, സി .ചന്ദ്രബാബു, അനിൽകുമാർ കെ.ജെ, എം.എൻ.മുരളി , അഡീഷണൽ രജിസ്ട്രാർ വി.മുഹമ്മദ് നൗഷാദ് എന്നിവർ സംസാരിക്കും.
കേരളത്തിലെ മുഴുവൻ സർക്കിൾ സഹകരണ യൂനിയൻ ഓഫീസുകളിലും ഫെയ്സ് ബുക്ക് യൂ ട്യൂബ് ചാനലുകൾ വഴി ചടങ്ങ് കാണുവാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്‌.

[mbzshare]

Leave a Reply

Your email address will not be published.