സംഗീതകാരന്‍മാരുടെ സഹകരണ സംഘം ഓഫീസ് പുതിയ കെട്ടിടത്തില്‍
കോഴിക്കോട് മ്യുസിഷ്യന്‍സ് സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ (KMSWCS) പുതിയ ഓഫീസ് കണ്ണൂര്‍ റോഡില്‍ YMCA ജംഗ്ഷനടുത്തുള്ള കെ.ആര്‍. കോംപ്ലക്‌സില്‍ പ്രവര്‍ത്തനം തുടങ്ങി.
സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ബി. സുധ ഉദ്ഘാടനം ചെയ്തു. സ്‌ട്രോംങ് റൂം ഉദ്ഘാടനം കേരള ബാങ്ക് റീജ്യണല്‍ മാനേജര്‍ എം.പി. ഷിബുവും നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് സി. അജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നിക്ഷേപ സമാഹരണ പദ്ധതി ഉദ്ഘാടനം അസി: രജിസ്ട്രാര്‍ ജനറല്‍ എം. രജിത മ്യൂസിഷ്യന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് നിധീഷ് കാര്‍ത്തിക്ക് നിക്ഷേപ തുക കൈമാറികൊണ്ട് നിര്‍വ്വഹിച്ചു. ഗ്രൂപ്പ് ഡെപോസിറ്റ് സ്‌കീമിന്റെ ഉദ്ഘാടനം അസി: ഡയറക്ടര്‍ ബിജി.എസ്.ആര്‍ നിര്‍വ്വഹിച്ചു. മ്യൂസിഷ്യന്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ജന: സെക്രട്ടറി മോഹന്‍ മുല്ലമല ആദ്യ അംഗമായി ചേര്‍ന്നു.
അനില്‍ രാജ്. കെ, സുബൈര്‍, മുര്‍ഷിദ് അഹമ്മദ്, എന്‍.സി. അബ്ദുല്ലക്കോയ, മുരളി സേവക്, ആര്‍.ജയന്ത് കുമാര്‍, ജെയിംസ്, പ്രകാശ് പോത്തായ എന്നിവര്‍ സംസാരിച്ചു. സംഘം സെകട്ടറി പി. സരിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘം വൈസ് പ്രസിഡന്റ് പ്രമോദ് ഷേണായി സ്വാഗതവും ഡയറക്ടര്‍ കെ.സി. സജ്ഞയ് കുമാര്‍ നന്ദിയും പറഞ്ഞു.