മൂന്നാംവഴി 64ാം ലക്കം പുറത്തിറങ്ങി
എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന സഹകരണ മാസികയായ മൂന്നാംവഴിയുടെ 64ാം ലക്കം (ഫെബ്രുവരി ലക്കം) വിപണിയിലിറങ്ങി.
സംസ്ഥാനവിഷയമായ സഹകരണത്തെ കേന്ദ്രീകൃത വിഷയമാക്കി മാറ്റാനാണു കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നു കേരളത്തിലെ സഹകാരികള്‍ ആശങ്കപ്പെടുന്നു. അതേസമയം, കേരള സഹകരണനിയമത്തില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളില്‍ ചിലതൊക്കെ കേന്ദ്രസര്‍ക്കാരിനെ സഹായിക്കുംവിധത്തിലുള്ളതാണെന്നും ആരോപണമുയരുന്നുണ്ട്. അതേക്കുറിച്ചാണു കവര്‍സ്റ്റോറിയില്‍ കിരണ്‍ വാസു എഴുതുന്നത് ( നിയമഭേദഗതിയില്‍ അപകടക്കെണിയോ ? ). കേരളസര്‍ക്കാരിന്റെ ക്ഷേമപദ്ധതിപ്രഖ്യാപനങ്ങളുടെ ബാധ്യത പേറേണ്ട ദുരവസ്ഥയില്‍ കഴിയുന്ന സഹകരണസംഘങ്ങള്‍ക്കു കുടിശ്ശികവായ്പ തിരിച്ചുപിടിക്കാനുള്ള സഹായംപോലും സഹകരണവകുപ്പില്‍നിന്നു കിട്ടുന്നില്ലെന്ന പരാതിയെക്കുറിച്ചും കിരണ്‍ വാസു വിശദമായി എഴുതുന്നു ‘ ഇനിയെങ്കിലും അറിയണം സംഘങ്ങളുടെ ദുരവസ്ഥ ‘ എന്ന ലേഖനത്തില്‍.
പ്രമുഖ ഗാന്ധിയനും സഹകാരിയുമായിരുന്ന ഇള ഭട്ടിന്റെ ‘ We are poor, but so many ‘ ( ദരിദ്രരെങ്കിലും അനേകരുണ്ടു നാം ) എന്ന കൃതിയെ ആസ്പദമാക്കി വി.എന്‍. പ്രസന്നന്‍ തയാറാക്കിയ ദീര്‍ഘലേഖനത്തിന്റെ അവസാനഭാഗത്തു പറയുന്നത് ദരിദ്രരെ മാത്രം സംഘടിപ്പിച്ച് രൂപവത്കരിച്ച ഒട്ടേറെ സഹകരണസ്ഥാപനങ്ങളെക്കുറിച്ചാണ്. ഇള ഭട്ടിനെക്കുറിച്ച് മലയാളം പ്രസിദ്ധീകരണങ്ങളില്‍ വന്ന ലേഖനങ്ങളില്‍ ഏറ്റവും മികച്ചത് എന്നു ഇതിനെ ( ദാരിദ്ര്യക്കുപ്പയില്‍ സഹകരണമാണിക്യം വിളയിച്ച മൃദുവിപ്ലവകാരി ) വിശേഷിപ്പിക്കാം. ഈൗടുവസ്തുവിന്റെ മൂല്യനിര്‍ണയം സ്വതന്ത്ര മൂല്യനിര്‍ണയക്കാര്‍ നടത്തും ( ബി.പി. പിള്ള ), വയനാടന്‍ സുഗന്ധ നെല്ലിനായി സഹകരണക്കൂട്ടായ്മ വേണം, തീരദേശസമൃദ്ധിയില്‍ സഹകരണസംഘങ്ങള്‍ക്കു വലിയ പങ്ക് വഹിക്കാനാവും ( ഡോ. ഇന്ദുലേഖ ആര്‍, സിജിന്‍ ബി.ടി ), റോബര്‍ട്ട് ഓവന്റെ സഹകരണതത്വങ്ങള്‍ ഇന്നും പ്രസക്തം ( അഡ്വ. ജോസ് ഫിലിപ്പ് ) എന്നീ ലേഖനങ്ങളും കോഴിക്കോടിന്റെ കായികക്കുതിപ്പിനു സഹകാരികളുടെ മാസ്ഡിക്കോസ് ( യു.പി. അബ്ദുള്‍ മജീദ് ), മറുനാട്ടുകാര്‍ക്കും സഹകരണപരിശീലനമൊരുക്കാന്‍ ഐ.ടി.എം, ആറരപ്പതിറ്റാണ്ടിന്റെ പ്രവര്‍ത്തനചരിത്രവുമായി കൊയിലാണ്ടി സഹകരണബാങ്ക്, ഊരാളുങ്കല്‍ മാതൃകയില്‍ ആലപ്പുഴയില്‍ ഒരു സഹകരണസംഘം ( എസ്.ഡി. വേണുകുമാര്‍ ), പൊലിയംതുരുത്തില്‍ സഹകരണടൂറിസം പദ്ധതി ഒരുങ്ങുന്നു ( രാഘവന്‍ ബെള്ളിപ്പാടി ) എന്നീ ഫീച്ചറുകളും കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്സ് കോര്‍ണര്‍ ( രാജേഷ് പി.വി. കരിപ്പാല്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നീ സ്ഥിരം പംക്തികളും ഈ ലക്കത്തില്‍ വായിക്കാം.
100 പേജ്. ആര്‍ട്ട് പേപ്പറില്‍ അച്ചടി.