മൂന്നാംവഴി 62-ാം ലക്കം വിപണിയില്‍

moonamvazhi

പ്രമുഖ സഹകാരി സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന മൂന്നാംവഴി സഹകരണമാസികയുടെ 62-ാം ലക്കം ( 2022 ഡിസംബര്‍ ലക്കം ) നാളെ വിപണിയില്‍.

പ്രാദേശികതലത്തില്‍നിന്നു കാര്യങ്ങളുള്‍ക്കൊണ്ട് കേന്ദ്രതലത്തില്‍ പരിഷ്‌കരണം നടപ്പാക്കുന്ന കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ കാഴ്ച്ചപ്പാടിനെക്കുറിച്ചാണ് ഇത്തവണത്തെ കവര്‍‌സ്റ്റോറി ( സഹകരണത്തിന്റെ ദേശീയമുഖം മാറുന്നു- കിരണ്‍ വാസു ). റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത വായ്പാ സഹകരണ സംഘങ്ങളെ മൊത്തത്തില്‍ റിസര്‍വ് ബാങ്കിനുവേണ്ടി നിയന്ത്രിക്കുന്ന പ്രത്യേക ഏജന്‍സിയെ കേന്ദ്രതലത്തില്‍ കൊണ്ടുവരാനുള്ള നീക്കത്തെക്കുറിച്ചും കിരണ്‍ വാസു എഴുതുന്നു. രജിസ്ട്രാറുടെ അധികാരത്തെച്ചൊല്ലി 1957 ലെ നിയമസഭയില്‍ പട്ടം താണുപിള്ളയും ജോസഫ് മുണ്ടശ്ശേരിയും തമ്മില്‍ നടന്ന വാക്‌പോരാട്ടത്തെക്കുറിച്ച് ബിജു പരവത്ത് ( മാതൃഭൂമി ) എഴുതുന്നു ( സഹകരണത്തിന്റെ സഭാരേഖകള്‍ ). ഉന്നമിട്ട് കുതിക്കാന്‍ സഹകരണത്തിനു കര്‍മരേഖ, സംഘാംഗങ്ങളും അവരുടെ അവകാശങ്ങളും ബാധ്യതകളും ( ബി.പി. പിള്ള ), ഗുണമേന്മയും വിതരണസമയവും പ്രധാനം ( യു.പി. അബ്ദുള്‍ മജീദ് ), തൊഴില്‍സഭയ്ക്കായി സംഘങ്ങള്‍ക്ക് ഏറെ ചെയ്യാനുണ്ട് ( ശശികുമാര്‍ എം.വി ), തൊട്ടതെല്ലാം പൊന്നാക്കിയ ഇന്ത്യന്‍ എഡിസന്‍ ( അജിത് ), ചിറകൊടിയുന്ന ക്രിപ്‌റ്റോ ലോകം ( പി.ആര്‍. പരമേശ്വരന്‍ ), പ്ലാറ്റ്‌ഫോം സഹകരണ സംഘങ്ങളും സുസ്ഥിര വികസനവും ( വി.എന്‍. പ്രസന്നന്‍ ) എന്നീ ലേഖനങ്ങളും സ്ത്രീശാക്തീകരണ വെളിച്ചവുമായി കോതമംഗലം മര്‍ക്കന്റൈല്‍ സംഘം ( വി.എന്‍. പ്രസന്നന്‍ ), കേരളശ്ശേരിയുടെ ആയുര്‍വേദ ബാങ്ക് , വിതുര വളരാന്‍ ബാങ്കിന്റെ സേവനവഴികള്‍ ( അനില്‍ വള്ളിക്കാട് ), ചാലിയാര്‍തീരത്തെ രാമനാട്ടുകര ബാങ്ക് നൂറിലെത്തി ( യു.പി. അബ്ദുള്‍ മജീദ് ) എന്നീ ഫീച്ചറുകളും കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്‌സ് കോര്‍ണര്‍ ( പി.വി. രാജേഷ് കരിപ്പാല്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നീ സ്ഥിരം പംക്തികളും ഈ ലക്കത്തില്‍ വായിക്കാം.

100 പേജ്. ആര്‍ട്ട് പേപ്പറില്‍ അച്ചടി.
അടുത്ത ലക്കം വാര്‍ഷികപ്പതിപ്പ് കൂടുതല്‍ പേജോടെ.

Leave a Reply

Your email address will not be published.