മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി സി.രവീന്ദ്രനാഥ്.
മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി സി.രവീന്ദ്രനാഥ് ഓർമിപ്പിച്ചു. തൃശ്ശൂർ തലോർ സർവീസ് സഹകരണ ബാങ്കിന്റെ പച്ചക്കറി കൃഷി വ്യാപന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കാർഷികമേഖലയിൽ ഊന്നി മാത്രമേ സാമ്പത്തിക പുരോഗതി കൈവരിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡണ്ട് എം. കെ.സന്തോഷ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.പി.പോൾ മുഖ്യാതിഥിയായിരുന്നു.
ബാങ്ക് വൈസ് പ്രസിഡണ്ട് പി.കെ. കണ്ണൻ, നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എസ്. ബൈജു, കെ.എം.ബാബു, എൻ.എൻ.ദിവാകരൻ, വി. ആർ. സുരേഷ്,അനിത ആനന്ദൻ, സെക്രട്ടറി ഷാജ്കുമാർ എന്നിവർക്ക് പുറമേ സഹകാരികളും ജീവനക്കാരും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
മൂന്ന് ഏക്കർ സ്ഥലത്ത് വെണ്ട,പയർ,തക്കാളി, പച്ചമുളക്, വഴുതനങ്ങ, മത്തൻ, കുമ്പളം എന്നിവയാണ് കൃഷി ചെയ്യുന്നത്. ബാങ്കിന്റെ തന്നെ സൂപ്പർമാർക്കറ്റ് വഴിയാണ് വിപണനം നടത്തുക എന്ന് പ്രസിഡന്റ് സന്തോഷ് പറഞ്ഞു.
[mbzshare]