പ്രളയം – സർവ്വേ ഇന്നുമുതൽ..
പ്രളയ ദുരിതബാധിതരെ കണ്ടെത്തുന്നതിനും വീടുകളുടെ നാശനഷ്ടം നിശ്ചയിക്കുന്നതിനുമുള്ള സര്‍വ്വെ ഇന്ന് ആരംഭിക്കും. വില്ലേജ് ഓഫീസിലെയും തദ്ദേശ സ്ഥാപനത്തിലേയും ഓരോ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനത്തിലെ എഞ്ചിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍, ഒരു വളണ്ടിയര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് വീടുകളിലെത്തി സര്‍വ്വെ നടത്തുക. കെട്ടിടത്തിന്റെയോ, സ്ഥലത്തിന്റേയോ ഫോട്ടോഗ്രാഫ് അടക്കം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ശേഖരിച്ചാണ് സര്‍വ്വെ. ഇത് ക്രോഡീകരിച്ച് നഷ്ടത്തിന്റെ തോത് കണക്കാക്കും.
പ്രളയമുന്നറിയിപ്പ് കാരണം ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ വീടുകളിലേക്ക് മാറേണ്ടി വന്നവരുടെ കണക്കെടുപ്പും ഇതോടൊപ്പം നടത്തും. ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍സും മറ്റു വിവരങ്ങളും ഇതോടൊപ്പം ശേഖരിക്കുന്നുണ്ട്. സര്‍വ്വെയില്‍ ആരെങ്കിലും ഉള്‍പ്പെടാതെ പോയാല്‍ തഹസില്‍ദാര്‍ മുമ്പാകെ ക്ലെയിം ഉന്നയിക്കാനുള്ള അവസരവും നല്‍കും.
[mbzshare]