നവീകരിച്ച പൂവ്വത്തൂര്‍ ശാഖ പ്രവര്‍ത്തനം തുടങ്ങി
തൃശ്ശൂര്‍ ചാവക്കാട് ഫര്‍ക്ക സഹകരണ റൂറല്‍ബാങ്കിന്റെ പൂവ്വത്തൂര്‍ ശാഖയുടെ നവീകരിച്ച ഓഫീസ് ബാങ്ക് പ്രസിഡണ്ട് സി.എ. ഗോപ പ്രതാപന് ഉദ്ഘാടനം ചെയ്തു.
പൂവ്വത്തൂര്‍ ബസ് സ്റ്റാന്‍ഡിന് എതിര് വശത്തുള്ള എ.ബി.സി കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ ഭരണ സമിതി അംഗങ്ങളായ കെ.വേണുഗോപാല്‍, പി.വി. ബദറുദ്ദീന്‍, സലാം വെണ്മേനാട്, കെ.ജെ. ചാക്കോ. പ്രശാന്ത് ചക്കര, നിയാസ് അഹമ്മദ്, മീര ഗോപാലകൃഷ്ണന്, എന്‍.കെ. വിമല, ദേവിക നാരായണന്, ബിന്ദു നാരായണന്, സെക്രട്ടറി ഇന്‍ ചാര്‍ജ് ടി.വി ജയകൃഷ്ണന്, പി.കെ.രാജന്, എ.ടി. ആന്റോ, വാര്‍ഡ് കൗണ്‍സിലര്‍ പി.എം. അബു എന്നിവര്‍ സംസാരിച്ചു.