കൊടിയത്തൂര്‍ ബാങ്ക് സെമിനാര്‍ നടത്തി
കേരള സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സഹകരണ മേഖലയില്‍ ലൈബ്രറി പ്രസ്ഥാനത്തിന്‍റെ പങ്ക് എന്ന വിഷയത്തില്‍ കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെമിനാർ സംഘടിപ്പിച്ചു.
ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സെമിനാർ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. മാധവന്‍ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ്ബാബു അധ്യക്ഷത വഹിച്ചു.
വായന കുറഞ്ഞുവരുന്ന കാലത്ത് മനുഷ്യരെ വായനയിലൂടെ അറിവിന്‍റെ ലോകത്തിലേക്ക് തിരികെയെത്തിക്കാന്‍ ജനജീവിതത്തില്‍ വളരെയേറെ ഇടപെട്ട് പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനത്തിനും ലൈബ്രറി പ്രസ്ഥാനത്തിനും കഴിയണമെന്ന് സെമിനാറില്‍ വിഷയാവതരണം നടത്തിയ കില ഫാക്കല്‍റ്റിയംഗം വി. മോയി മാസ്റ്റര്‍ പറഞ്ഞു.
ബാങ്ക് ഡയറക്ടര്‍മാരായ ഷാജു പ്ലാത്തോട്ടം, എ.സി. നിസാര്‍ബാബു, അബ്ദുള്‍ ജലാല്‍, മമ്മദ്കുട്ടി കെ.സി., പന്നിക്കോട് ഗ്രന്ഥശാലാ പ്രസിഡണ്ട് യു. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യന്‍ സ്വാഗതവും, സെക്രട്ടറി ഇന്‍ചാര്‍ജ് ടി.പി. മുരളീധരന്‍ നന്ദിയും പറഞ്ഞു.
[mbzshare]