കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്സ് ഫെഡറേഷന് കോഴിക്കോട് ജില്ലാ സമ്മേളനം നടത്തി
കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്സ് ഫെഡറേഷന്റെ കോഴിക്കോട് ജില്ലാ സമ്മേളനം കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍( സജന് ഓഡിറ്റോറിയം) വെച്ച് നടത്തി. സഹകരണ സംഘങ്ങള്‍ സര്‍ക്കാരിലേക്ക് അടവാക്കേണ്ട വിവിധ ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നിലവില്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്ന സഹകരണ മേഖലയെ തകര്‍ക്കാനെ ഈ നടപടികള്‍ കാരണമാകുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
എം.വി.ആര് കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍.വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വ്യക്തികളുടെ നിലനില്പ്പിനല്ല, സഹകരണ സംഘങ്ങള്‍ നിലനിര്‍ത്തുന്നതിനാണ് യൂണിയനുകള്‍. സ്ഥാപനങ്ങള്‍ ഇല്ലാതെ നിലനില്‍ക്കാനാകില്ല. എന്ന് അദ്ദേഹം പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്സ് ഫെഡറേഷന് വൈസ് പ്രസിഡന്റ് ശശി കൂര്‍ക്കയില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രമുഖ സഹകാരിയും കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ സി.ഇ. ചാക്കുണ്ണിയെ സി.എന്‍.വിജയകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു.
സംസ്ഥാന സെക്രട്ടറി എന്‍.സി. സുമോദ് മുഖ്യപ്രഭാഷണം നടത്തി. സംഘടന രൂപീകരിച്ച് 34 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇതിനിടയില്‍ നല്ല രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായ എം.വി. രാഘവന് സഹകരണ മന്ത്രിയായ കാലത്താണ് സഹകരണ പ്രസ്ഥാനത്തിന് ഒരു ജീവന് നല്‍കിയത്. ഒരു ജനകീയ പ്രസ്ഥാനമായി സഹകരണ പ്രസ്ഥാനത്തെ മാറ്റാന്‍ സാധിച്ചത്. സഹകരണ മേഖലയുടെ ഒരു സുവര്‍ണ്ണ കാലഘട്ടമായിരുന്നു അതെന്നും എന്‍.സി. സുമോദ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സി.എം.പി ജില്ലാ സെക്രട്ടറി അഷ്റഫ് മണക്കടവ്, എന്‍.വിനോദ്, ബാലഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ചാലില്‍ മൊയ്തീന് കോയ സ്വാഗതവും സുധീഷ് ഫറോക്ക് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ബിജു.ടി ( പ്രസിഡന്റ്), സുധീഷ് ഫറോക്ക് (സെക്രട്ടറി), ശശി കുര്ക്കയില്( വൈസ് പ്രസിഡന്റ്), ജെസ്സി ഫറോക്ക് (ജോയിന്റ് സെക്രട്ടറി).