ഇമ്പിച്ചിബാവ സഹകരണ ആശുപത്രിക്ക്‌ എന്‍.എ.ബി.എച്ച് അംഗീകാരം

[mbzauthor]

ക്വാളിറ്റി കണ്‍ട്രോള്‍ ഓഫ് ഇന്ത്യയുടെ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ (എന്‍.എ.ബി.എച്ച്.)
ഫൈനല്‍ അംഗീകാരം മലപ്പുറം ആലത്തിയൂര്‍ ഇമ്പിച്ചിവാവ സഹകരണ ആശുപത്രിക്ക് ലഭിച്ചു. ഇന്ത്യയില്‍ തന്നെ 1077 ആശുപത്രികള്‍ക്കും കേരളത്തില്‍ 60 ആശുപത്രികള്‍ക്കുമാണ് ഈ അംഗീകാരം ഇതുവരെ ലഭിച്ചിട്ടുള്ളത്. 2021 മാര്‍ച്ച് 25 ലാണ് എന്‍.എ.ബി.എച്ച് എന്‍ട്രി ലെവല്‍ ആശുപത്രിക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എന്‍.എ.ബി.എച്ച് വിദഗ്ദരുടെ ഫൈനല്‍ ഓഡിറ്റിങ് പൂര്‍ത്തീകരിക്കുകയും ജനുവരി 4 ന് അംഗീകാരം ലഭിക്കുകയും ചെയ്തു.ആശുപത്രി കെട്ടിടം, ഉപകരണങ്ങള്‍, മരുന്നുകള്‍, സേവനങ്ങള്‍,ജീവനക്കാരുടെ യോഗ്യത, പരിശീലനങ്ങള്‍ തുടങ്ങിയവയുടെ ക്വാളിറ്റി പരിശോധനക്ക് വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.

മെഡിക്കല്‍ കണ്‍സല്‍ട്ടേഷന്‍ പീഡിയാട്രിക്,ഒബ്‌സ്ട്രിക്‌സ് & ഗൈനക്കോളജി,ഓര്‍ത്തോപീഡിക്‌സ് ,ജനറല്‍ മെഡിസിന്‍,ജനറല്‍ സര്‍ജറി,ഡെര്‍മറ്റോളജി, അനസ്‌തേഷ്യോളജി,എമര്‍ജന്‍സി മെഡിസിന്‍,കാര്‍ഡിയോളജി,റെസ്പിറേറ്ററി മെഡിസിന്‍,ഇ.എന്‍.ടി, ഡെന്റല്‍,തുടങ്ങി മുഴുവന്‍ മെഡിക്കല്‍& നോണ്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കാണ് എന്‍.എ.ബി.എച്ച് അംഗീകാരം ലഭിച്ചത്.

[mbzshare]

Leave a Reply

Your email address will not be published.