ഇടക്കൊച്ചി സഹകരണബാങ്ക് ചികിത്സാസഹായം നല്കി
എറണാകുളം ജില്ലയിലെ ഇടക്കൊച്ചി സര്‍വീസ് സഹകരണബാങ്ക് ഗുരുതരരോഗം ബാധിച്ച അംഗങ്ങള്‍ക്കു ചികിത്സാസഹായം വിതരണം ചെയ്തു. 11 പേര്‍ക്കായി 2,30,000 പൂപയാണു വിതരണം ചെയ്തത്.
ഇതിനായി ബാങ്ക് ആസ്ഥാനത്തുചേര്‍ന്ന ചടങ്ങ് ബാങ്ക് പ്രസിഡന്റ് ജോണ്‍ റിബല്ലോ ഉദ്ഘാടനം ചെയ്തു. ഭരണസമിതിയംഗം കെ.എം. മനോഹരന് അധ്യക്ഷനായിരുന്നു. കൊച്ചിന് കോര്പറേഷന് കൗണ്‍സിലര്‍മാരായ ജീജാ ടെന്‍സണ്‍, അഭിലാഷ് തോപ്പില്‍, ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാന്‍സിസ്, ജസ്റ്റിന് കവലയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.