ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിന്ന് നിക്ഷേപ – വായ്പാ പിരിവുകാരെ ഒഴിവാക്കിയത് പുന:പരിശോധിക്കണം- കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷന്‍
സഹകരണ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിന്ന് നിക്ഷേപ – വായ്പാ പിരിവുകാരെ ഒഴിവാക്കിയത് പുന:പരിശോധിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
മുഴുവന്‍ നിക്ഷേപ പിരിവുകാര്‍ക്കും തൊഴില്‍; വേതന സുരക്ഷയും ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക, വിരമിച്ചവരെയടക്കം ഉള്‍പ്പെടുത്തി ആക്സിഡന്റ് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുക, ക്ഷേമ പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ധനവകുപ്പിറക്കിയ നിര്‍ദേശങ്ങള്‍ ലഘൂകരിക്കുക, വിതരണത്തിന് ആവശ്യമായ സമയം അനുവദിക്കുക, 2020-2021 വര്‍ഷങ്ങളിലെ കോവിഡ് സഹായ വിതരണത്തിന്റെയും നവംബര്‍ തൊട്ടുള്ള ക്ഷേമ പെന്‍ഷന്‍ വിതരണത്തിന്റെയും ഇന്‍സന്റീവ് കുടിശിക തീര്‍ത്ത് അനുവദിക്കാന്‍ അടിയന്തര നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു.
ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു മണ്ണയാട്, വി.ജെ. ലുക്കോസ്, കെ. സരിജ, പി. രാധാകൃഷ്ണന്‍ , ടി. സെയ്തുട്ടി, കെ. ജിനേഷ് , എ. ശര്‍മിള, കുഞ്ഞാലി മമ്പാട്ട്, യു. വിജയ പ്രകാശ്, അനൂപ് വില്യാപ്പിള്ളി എന്നിവര്‍ സംസാരിച്ചു.