വെളിയത്തുനാട് ബാങ്ക് കൂണ്‍കൃഷി പരിശീലനവും വിത്ത് വിതരണവും നടത്തി

moonamvazhi

വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് കൂണ്‍ഗ്രാമംപദ്ധതിയില്‍ കൂണ്‍കര്‍ഷകര്‍ക്കു പരിശീലനവും വിത്തിന്റെയും അസംസ്‌കൃതവസ്തുക്കളുടെയും വിതരണവും നടത്തി. ആറ്റിപ്പുഴ എന്‍.എസ്.എസ്.ഹാളില്‍ ബാങ്കുപ്രസിഡന്റ് എം.കെ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് വി.എം. ചന്ദ്രന്‍ അധ്യക്ഷനായി. കോക്കൂണ്‍ സി.ഇ.ഒ. എസ്.ബി. ജയരാജ് പദ്ധതി വിശദീകരിച്ചു. അംബികാവേലായുധന്‍, സുലേഖ, രാജിനാരായണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഇന്ദിരാരവി കൃഷിഅനുഭവം പങ്കുവച്ചു. ഭരണസമിതിയംഗം ഷംസുദ്ദീന്‍ സ്വാഗതവും സെക്രട്ടറി സുജാത പി.ജി. നന്ദിയും പറഞ്ഞു.