തങ്കമണി ബാങ്കിന്റെ സഹ്യഫുഡ്‌സില്‍ ഒഴിവുകള്‍
ഇടുക്കി ജില്ലയിലെ തങ്കമണി സര്‍വീസ് സഹകരണബാങ്ക് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു നടത്തുന്ന സഹ്യ ഫുഡ്‌സ് ആന്റ് സ്‌പൈസസില്‍ ഏരിയാ സെയില്‍സ് മാനേജര്‍, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവുമാര്‍, സെയില്‍സ് റപ്രസന്റേറ്റീവുമാര്‍, കോഫീപൗഡര്‍ മേക്കര്‍ ആന്റ് ടീ ഫാക്ടറി ഓഫീസര്‍ (ടീ മേക്കര്‍ ) തസ്തികകളില്‍ ഒഴിവുണ്ട്. ബിരുദവും 29വയസ്സിനും 45വയസ്സിനുമിടയില്‍ പ്രായവും ഏഴുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും (എഫ്.എം.സി.ജി. പരിചയത്തിനു മുന്‍ഗണന) ഉള്ളവര്‍ക്ക് ഏരിയാസെയില്‍സ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവുമാരാകാന്‍ ബിരുദവും അഞ്ചുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും വേണം. എഫ്.എം.സി.ജി. പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന. ഫ്രഷേഴ്‌സിനും മുന്‍ഗണനയുണ്ട്.പന്ത്രണ്ടാംക്ലാസ്സോ അതിനുമുകളിലോ വിദ്യാഭ്യാസമുള്ളവരും 22വയസ്സിനും 45വയസ്സിനുമിടയില്‍ പ്രായവും രണ്ടുവര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയവുമുള്ളവരെയാണ് സെയില്‍സ് റപ്രസന്റേറ്റീവുമാരായി നിയോഗിക്കുക. എഫ്.എം.സി.ജി. പ്രവൃത്തിപരിചയമുള്ളവര്‍ക്കും പുതിയവര്‍ക്കും മുന്‍ഗണനയുണ്ട്.
ടീമേക്കര്‍ക്കു 35വയസ്സിനും 50വയസ്സിനുമിടയില്‍ പ്രായവും ഏഴുവര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയവും വേണം.
ഫോണ്‍: 8590994427, 9544135819, 9188385306.
ഇ-മെയില്‍ വിലാസം: [email protected]